• Logo

Allied Publications

Americas
ഐ ഗ്ലാസ് ഡ്രൈവ് പ​ദ്ധ​തി കെൻ മാത്യു ഉദ്ഘാടനം ചെയ്തു
Share
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ചേ​മ്പ​ർ ഓ​ഫ് കോ​മേ​ഴ്സ് ല​യ​ൺ​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് ഐ ​ഗ്ലാ​സ് ഡ്രൈ​വ് പ​ദ്ധ​തി സം​ഘ​ടി​പ്പി​ക്കു​ന്നു.

ഉ​പ​യോ​ഗി​ച്ച "ക​ണ്ണ​ട​ക​ൾ’ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ബോ​ക്സു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യും അ​വി​ടെ​നി​ന്നും അ​ത് ശേ​ഖ​രി​ച്ചു സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു അ​യ​ച്ച് അ​വി​ടെ കാ​ഴ്ച ശ​ക്തി​ക്കു കു​റ​വു​ണ്ടെ​ങ്കി​ലും ക​ണ്ണ​ട വാ​ങ്ങി​ച്ച് ഉ​പ​യോ​ഗി​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ല​ക്ഷ​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന പ​ദ്ധ​തീ​യാ​ണ് ഐ ​ഗ്ലാ​സ് ഡ്രൈ​വ്.

ല​യ​ൺ​സ് ഫൌ​ണ്ടേ​ഷ​ൻ, ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​ഴ​യ ക​ണ്ണ​ട​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ൽ റീ​സൈ​ക്കി​ൾ ചെ​യ്താ​ണ് അ​യ​ക്കു​ന്ന​ത്. ഐ ​ഗ്ലാ​സ് ഡ്രൈ​വ് എ​ന്ന ഈ ​നൂ​ത​ന പ​ദ്ധ​തി ഞാ​യ​റാ​ഴ്ച സ്റ്റാ​ഫ്ഫോ​ഡി​ലു​ള്ള ചേം​ബ​ർ ഹാ​ളി​ൽ വ​ച്ച് സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.



പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ജി​ജി ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ര​മേ​ശ് അ​ത്തി​യോ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ചേം​ബ​ർ അം​ഗ​ങ്ങ​ളോ​ടൊ​പ്പം മേ​യ​ർ കെ​ൻ മാ​ത്യു​വി​ന്‍റെ പ​ത്നി​യും സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഐ ​ഗ്ലാ​സ് സ്റ്റോ​റു​ക​ളി​ലും ഇ​ന്ത്യ​ൻ ക​ട​ക​ളി​ലും ഒ​രു​ക്കി​വ​യ്ക്കു​ന്ന പ്ര​ത്യേ​ക ബോ​ക്സു​ക​ളി​ൽ നി​ങ്ങ​ളു​ടെ ക​ണ്ണ​ട​ക​ൾ നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ്.

ഈ ​മ​ഹ​ത് സ​രം​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ങ്ങി​യ കാ​ഴ്ചയുണ്ടെകി​ലും കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​കു​വാ​ൻ നി​ങ്ങ​ളു​ടെ വി​ല​യേ​റി​യ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ഖ​റി​യ കോ​ശി 281 780 9764, സ​ണ്ണി കാ​രി​ക്ക​ൽ 832 566 6806, ജി​ജി ഓ​ലി​ക്ക​ൻ 713 277 8001, ര​മേ​ശ് അ​ത്തി​യോ​ടി 832 860 3200, മോ​നി തോ​മ​സ് 713 922 0019,സാ​ജു കു​ര്യാ​ക്കോ​സ് 201 615 6765.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച