• Logo

Allied Publications

Europe
ലേ​ല​ത്തി​ലും താരമായി ഷൂ​മാ​ക്ക​ർ; വാ​ച്ചു​ക​ൾ വി​റ്റു​പോ​യ​ത് 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക്
Share
ബെ​ര്‍​ലി​ന്‍: ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ വാ​ച്ചു​ക​ൾ ലേ​ല​ത്തി​ൽ 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക് വി​റ്റു​പോ​യി. ഏ​ഴ് ത​വ​ണ ഫോ​ർ​മു​ല വ​ൺ ചാം​പ്യ​നാ​യ ഷൂ​മാ​ക്ക​റു​ടെ എ​ട്ട് വാ​ച്ചു​ക​ളാ​ണ് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത്.

റോ​ള​ക്സ്, ഓ​ഡെ​മാ​ർ​സ് പി​ഗ്വെ​റ്റ്, പീ​ജ്യ​റ്റ്, പ​റ്റെ​ക് ഫി​ലി​പ്പെ തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ളി​ൽ നി​ന്നു​ള്ള വാ​ച്ചു​ക​ളാ​ണ് ലേ​ല​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഷൂ​മാ​ക്ക​ർ ആ​ദ്യ​മാ​യി ഫോ​ർ​മു​ല വ​ൺ ഡ്രൈ​വേ​ഴ്സ് ചാം​പ്യ​ൻ​ഷി​പ്പ് നേ​ടി​യ​തി​ന്‍റെ 30ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ലേ​ലം സം​ഘ​ടി​പ്പി​ച്ച​ത്.

ലേ​ല​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം ഷൂ​മാ​ക്ക​റു​ടെ ഭാ​ര്യ കൊ​റി​ന ഷൂ​മാ​ക്ക​ർ സ്ഥാ​പി​ച്ച "കീ​പ്പ് ഫൈ​റ്റിം​ഗ് ഫൗ​ണ്ടേ​ഷ​ൻ' എ​ന്ന സ്ഥാ​പ​ന​ത്തി​ന് ന​ൽ​കും. ത​ല​ച്ചോ​റി​ന് പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ലേ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല​കി​ട്ടി​യ​ത് പ​ടെ​ക് ഫി​ലി​പ്പെ​യു​ടെ വി​ന്‍റേ​ജ് പി​ങ്ക് വാ​ച്ചി​നാ​ണ് 27,11,500 ഡോ​ള​ർ. പ്ലാ​റ്റി​ന​ത്തി​ൽ നി​ർ​മി​ച്ച് വൈ​റ്റ് ഗോ​ൾ​ഡ് പൂ​ശി​യ മ​റ്റൊ​രു വാ​ച്ചി​ന് 16,46,700 ഡോ​ള​ർ ല​ഭി​ച്ചു.

ഫെ​റാ​റി​യു​ടെ ലോ​ഗോ​യും ഷൂ​മി​യു​ടെ ഹെ​ൽ​മെ​റ്റും ഏ​ഴ് കി​രീ​ട​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്ന "7' എ​ന്ന അ​ക്ക​വും ഈ ​വാ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു. 2013ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് ശേ​ഷം വ​ർ​ഷ​ങ്ങ​ളോ​ളം കോ​മ​യി​ൽ ക​ഴി​ഞ്ഞ ഷൂ​മാ​ക്ക​ർ അ​തി​നു ശേ​ഷം പൊ​തു​വേ​ദി​ക​ളി​ൽ ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

യു​ക്മ കേ​ര​ള പൂ​രം; ടി​ഫി​ന്‍ ബോ​ക്സ് ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ർ; വി​പു​ല​മാ​യ ഒ​രു​ക്കം.
ക​വ​ന്‍​ട്രി: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പാ​ച​കം ഏ​റെ പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല ടി​ഫി​ന്‍ ബോ​ക്സ് "യ
ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വും സ്വീ​ക​ര​ണ​വും
യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.