• Logo

Allied Publications

Americas
മി​ന​സോ​ഡ​യി​ലെ ജി​ല്ലാ ജ​ഡ്ജി​യാ​യി വീ​ണാ അ​യ്യ​രെ നി​യ​മി​ച്ചു
Share
മി​ന​സോ​ഡ: മി​ന​സോ​ഡ​യി​ലെ സെ​ക്ക​ൻ​ഡ് ജു​ഡീ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റി​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി​മാ​രാ​യി വീ​ണാ അ​യ്യ​രെ​യും ജെ​ന്നി​ഫ​ർ വെ​ർ​ദേ​ജ​യെ​യും ഗ​വ​ർ​ണ​ർ ടിം ​വാ​ൾ​സ് നി​യ​മി​ച്ചു.

വീ​ണാ അ​യ്യ​രെ റാം​സെ കൗ​ണ്ടി ബെ​ഞ്ചി​ലേ​ക്ക് നി​യ​മി​ച്ച​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്ന​താ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ മി​ക​ച്ച ധാ​ര​ണ​യു​ള്ള അ​വ​ർ ന​ല്ല ജ​ഡ്ജി​യാ​യി മാ​റു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

മി​ന​സോ​ഡ​യി​ലെ ഇ​മി​ഗ്ര​ന്‍റ് ലോ ​സെ​ന്‍റ​റി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​ണ് വീ​ണാ അ​യ്യ​ർ. മു​ന്പ് നി​ലാ​ൻ ജോ​ൺ​സ​ൺ ലൂ​യി​സി​ൽ ഷെ​യ​ർ​ഹോ​ൾ​ഡ​റും ലീ​ഗ​ൽ എ​യ്ഡ് ഷി​ക്കാ​ഗോ​യി​ൽ ഈ​ക്വ​ൽ ജ​സ്റ്റീ​സ് വ​ർ​ക്ക്സ് ഫെ​ല്ലോ​യു​മാ​യി​രു​ന്നു.

മി​ന​സോ​ഡ ഏ​ഷ്യ​ൻ പ​സ​ഫി​ക് അ​മേ​രി​ക്ക​ൻ ബാ​ർ അ​സോ​സി​യേ​ഷ​ൻ, ഓ​ഗ്‌​സ്‌​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബോ​ർ​ഡ് ഓ​ഫ് റീ​ജ​ന്‍റ്‌​സി​ലും മി​നി​യാ​പൊ​ളി​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​മ്മ്യൂ​ണി​റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ലയി​ൽ നി​ന്നും ബി​എ​യും ഹാ​ർ​വാ​ർ​ഡ് ലോ ​സ്കൂ​ളി​ൽ നി​ന്നും ജെ​ഡി ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച