• Logo

Allied Publications

Middle East & Gulf
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ: ഫോ​ക് ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം ജേ​താ​ക്ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ച് കെ​ഫാ​ക് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ന​ട​ത്തി വ​രു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​ര​ങ്ങ​ളി​ൽ മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫോ​ക്ക് ക​ണ്ണൂ​ർ കെ​ഡി​എ​ൻ​എ കോ​ഴി​ക്കോ​ടി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി തുട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും ചാ​മ്പ്യ​ന്മാ​രാ​യി. എ​ക്സ്ട്രാ ടൈ​മി​ൽ ഷ​ബീ​ർ അ​ലി ആ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

സോ​ക്ക​ർ ലീ​ഗി​ൽ ജാ​സ് മാ​ക്സ് മ​ല​പ്പു​റ​ത്തെ ടൈ ​ബ്രെ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​റ​ണാ​കു​ളം ചാ​മ്പ്യ​ന്മാ​രാ​യി. മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ സ​മ​യ​വും അ​ധി​ക സ​മ​യ​വും ക​ഴി​ഞ്ഞി​ട്ടും ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി സ​മ​നി​ല​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തിന്‍റെ ആ​ദ്യ കി​രീ​ട നേ​ട്ട​മാ​ണി​ത്.

മാ​സ്റ്റേ​ഴ്സ് ലീ​ഗ് ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ എ​റ​ണാ​കു​ള​ത്തെ ടൈ ​ബ്രെ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി ജാ​സ് മാ​ക്സ് മ​ല​പ്പു​റം മൂ​ന്നാം സ്ഥാ​നം നേ​ടി. സോ​ക്ക​ർ ലീ​ഗി​ൽ ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ കെഇഎ ​കാ​സ​ർ​ഗോ​ഡ് ട്രാ​സ്‌​ക് തൃ​ശൂ​രി​നെ ടൈബ്രെ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി.



മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് മി​ശ്രി​ഫി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്. മു​ഖ്യ അ​തി​ഥി​ക​ളാ​യ ഫ്ര​ണ്ട്‌​ലൈ​ൻ ലോ​ജി​സ്റ്റി​ക്സ് ഗ്രൂ​പ്പ് വൈ​സ് പ്ര​സി​ഡന്‍റ് മു​സ്ത​ഫാ കാ​രി, അ​ഖി​ൽ ക​രി (ഡ​യ​റ​ക്ട​ർ ഫ്ര​ണ്ട്‌​ലൈ​ൻ ലോ​ജി​സ്റ്റി​ക്സ് ഗ്രൂ​പ്പ്), മി​ശാ​രി അ​ൽ മ​ർ​ജാ​ൻ (ഹെ​ഡ് കോ​ച്ച് സാ​ൽ​മി​യ സ്പോ​ർ​ട്ടിംഗ് ക്ല​ബ്) എ​ന്നി​വ​ർ കി​ക്ക് ഓ​ഫ് നി​ർ​വഹി​ച്ചു.

മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഫെ​യ​ർ പ്ലേ​യ്‌ ട്രോ​ഫി​ക്ക് തി​രു​വ​ന​ന്ത​പു​ര​വും സോ​ക്ക​ർ ലീ​ഗി​ൽ ഫോ​ക് ക​ണ്ണൂ​രും അ​ർ​ഹ​രാ​യി. കെ​ഫാ​ക് ഫോ​ട്ടോ ഗ്രാ​ഫ​ർ റ​ഹ്‌​മാ​ൻ​സ് ഫോ​ട്ടോഗ്രാ​ഫി​യു​ടെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം മി​ശാ​രി അ​ൽ മ​ര്‍​ജാ​ൻ നി​ർ​വ​ഹി​ച്ചു.

പ്ര​തി​ഭ​ക​ളാ​യി മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഉ​ണ്ണി കൃ​ഷ്ണ​ൻ (മി​ക​ച്ച താരം & ടോ​പ് സ്‌​കോ​റ​ർ ഫോ​ക് ക​ണ്ണൂ​ർ), ഹാ​റൂ​ൺ (ഗോ​ൾ കീ​പ്പ​ർ കെഡിഎ​ൻഎ ​കോ​ഴി​ക്കോ​ട്), അ​ബ്ദു​ൽ റാ​ഷി​ദ് (ഡി​ഫ​ൻ​ഡ​ർ ജാ​സ് മാ​ക്സ് മ​ല​പ്പു​റം) എ​ന്നി​വ​രെ​യും സോ​ക്ക​ർ ലീ​ഗി​ൽ സു​മി​ത് (ഗോ​ൾ കീ​പ്പ​ർ എ​റ​ണാ​കു​ളം), റ​മീ​സ് (മി​ക​ച്ച താരം ജാ​സ് മാ​ക്സ് മ​ല​പ്പു​റം), ആ​സി​ഫ് (ടോ​പ് സ്‌​കോ​റ​ർ ട്രാ​സ്‌​ക് തൃ​ശൂ​ർ), ശ​ബ​രീ​നാ​ഥ്‌ (ടോ​പ് സ്‌​കോ​റ​ർ ​ എ​റ​ണാ​കു​ളം), നി​ഖി​ൽ (ഡി​ഫ​ൻ​ഡ​ർ എ​റ​ണാ​കു​ളം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കെ​ഫാ​ക് പ്ര​സി​ഡന്‍റ് മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, സെ​ക്ര​ട്ട​റി ജോ​സ് കാ​ർ​മെ​ണ്ട്, ട്ര​ഷ​റ​ർ മ​ൻ​സൂ​ർ അ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി​ജു ജോ​ണി, റോ​ബ​ർ​ട്ട് ബെ​ർ​ണാ​ഡ്, അ​ഡ്വൈ​സ​ർ സി​ദ്ദി​ഖ്, മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ​റ​ഹ്മാ​ൻ, ല​ത്തീ​ഫ്, ജോ​ർ​ജ്, നൗ​ഫ​ൽ, ഫൈ​സ​ൽ ഇ​ബ്രാ​ഹിം, ജോ​ർ​ജ് ജോ​സ​ഫ്, നാ​സ​ർ പ​ള്ള​ത്, റ​ബീ​ഷ്, ഷ​നോ​ജ് ഗോ​പി, ഷു​ഹൈ​ബ്, ഹ​നീ​ഫ, കെ.സി. നൗ​ഷാ​ദ്, റി​യാ​സ് ബാ​ബു, ഉ​മൈ​ർ അ​ലി എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്‌​തു.

കു​വൈ​റ്റ് ദു​ര​ന്തം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം.
കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് കി​ഴ​ക്കേ​കോ​ട്ട പൗ​ര​സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​
കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത.
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ
പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി.