• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി ക​ല, സ്പോ​ർ​ട്സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 202425 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന‌​ട​ത്തി.

പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഞ്ച​ലീ​ന ജേ​ക്ക​ബ്, അ​ഞ്ച​ന മൂ​ല​യി​ൽ പാ​ടി​യ ദേ​ശീ​യ ഗാ​ന​ത്തോ​ടു തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് പാ​യി​ക്കാ​ട്ട് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

ബി​ബി​ൻ മാ​ത്യു അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ന​ട​ത്താ​ൻ പോ​കു​ന്ന വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു വി​വ​രി​ച്ചു. തു​ട​ർ​ന്ന് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ലാ​ജി തോ​മ​സ് പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്തു.

മു​ഖ്യ​അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ന്യൂ​യോ​ർ​ക്ക് അ​സം​ബ്ലി​മാ​ൻ എ​ഡ്‌​വേ​ർ​ഡ് ബ്രൗ​ൺ​സ്റ്റെ​യി​ൻ പു​തി​യ ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു. നൈ​മ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു.



പു​തു​ത​ല​മു​റ​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന നൈ​മ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ മ​റ്റു​ള്ള സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ പ​ല പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ക​യും അ​മേ​രി​ക്ക​യി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു അ​സോ​സി​യേ​ഷ​നാ​യി മാ​റു​ക​യും ചെ​യ്തെന്ന് ഫൊ​ക്കാ​ന ട്രെ​ഷ​റ​ർ ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര തന്‍റെ ആ​ശം​സാപ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ന് ചെ​യ്ത ന​ല്ല പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കും ലാ​ജി തോ​മ​സ്, മാ​ത്യു ജോ​ഷ്വാ, രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ൻ, ജോ​ർ​ജ് കൊ​ട്ടാ​ര​ത്തി​ലി​നും മീ​റ്റിംഗി​ൽ ന്യൂയോ​ർ​ക്ക് അ​സം​ബ്ലി​മാ​ൻ എ​ഡ്‌​വേ​ർ​ഡ് ബ്രൗ​ൺ​സ്റ്റെ​യി​ൻ സൈ​റ്റേ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചു.



പാ​ർ​വ​തി സു​രേ​ഷ് ആ​യി​രു​ന്നു എംസി. ഷി​ബു പാ​യി​ക്കാ​ട്ടു, പ്രേം ​കൃ​ഷ്ണ​ൻ, മാ​ത്യു വ​ർഗീ​സ് (അ​നി) ന​ട​ത്തി​യ ഗാ​ന സ​ദ്യ നൈ​മ ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന​ത്തി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കി. സെ​ക്ര​ട്ട​റി ജേ​ക്ക​ബ് കു​ര്യ​ൻ, പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ മാ​ത്യു​വിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ മീ​റ്റിം​ഗ് ഡി​ന്ന​റോ​ടെ കൂ​ടി സ​മാ​പി​ച്ചു. നൈ​മ ട്രെ​ഷ​റ​ർ സി​ബു ജേ​ക്ക​ബ് ന​ന്ദി​ രേ​ഖ​പ്പെ​ടു​ത്തി.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച