• Logo

Allied Publications

Europe
പ്രവാസജീവിതത്തിൽ വിശ്വാസ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കണം: മാർ റാഫേൽ തട്ടിൽ
Share
ഡ​ബ്ലി​ൻ: പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​പൈ​തൃ​ക​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മേ​ജ​ർ ആ​ർ​ച്ചു ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. അ​യ​ർ​ല​ൻ​ഡി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ ദേ​ശീ​യ തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നോ​ക്ക് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്.

വി​ദേ​ശ​ത്താ​യി​രി​ക്കു​ന്ന​ത് മാ​വി​ൽ ചേ​ർ​ത്ത പു​ളി​മാ​വി​ന് തു​ല്യ​മാ​ണ്. നാ​ട് തെ​റ്റാ​യ വ​ഴി​ക​ളി​ലൂ​ടെ ഓ​ടു​മ്പോ​ൾ അ​തി​നോ​ടൊ​പ്പം ചേ​ര​രു​തെ​ന്നും ഈ​യ​വ​സ​ര​ത്തി​ൽ വി​ശ്വാ​സ​ങ്ങ​ളെ മു​റു​കെ​പ്പി​ടി​ച്ചു മു​ന്നേ​റ​ണം. നി​ങ്ങ​ളെ വേ​ർ​തി​രി​ക്കു​ന്ന ഒ​രു ഐ​ഡ​ന്‍റ​റ്റി​യു​ണ്ട്.

അ​ത് നി​ങ്ങ​ളു​ടെ കു​ലീ​ന​ത്വ​വും നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ കു​രു​ത്ത​മാ​ണ്. ന​മ്മു​ടെ പൈ​തൃ​ക വി​ശ്വാ​സ​ത്തോ​ടു​ള്ള അ​ടു​പ്പ​മാ​ണ് ഇ​ത് കാ​ട്ടി ത​രു​ന്ന​ത്. ഇ​തി​നാ​ൽ ന​മ്മു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ പൈ​തൃ​ക​ങ്ങ​ൾ കാ​ത്തു സൂ​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് പ്ര​വാ​സ​കാ​ല​ഘ​ട്ട​മെ​ന്നും നാ​ട് വി​ട്ടു വി​ദേ​ശ​ത്തെ​ത്തി​യ കു​ടി​യേ​റ്റ​ക്കാ​ർ എ​ല്ലാ അ​ർ​ഥ​ത്തി​ലും മി​ഷ​ന​റി​മാ​രാ​ണെ​ന്നും മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് പ​റ​ഞ്ഞു.



മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ങ്ങ​ൾ ന​മ്മ​ൾ ഓ​രൊ​രു​ത്ത​രും ന​ട​ത്ത​ണം. പ്ര​വാ​സ നാ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത് പൂ​ർ​വ​പി​താ​ക്ക​ന്മാ​രു​ടെ വി​ശ്വാ​സം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്തോ​ടൊ​പ്പം നാ​മോ​രു​ത്ത​രും വി​ശ്വാ​സ​ത്തി​ന്‍റെ മൂ​ല​ക്ക​ല്ലു​ക​ൾ കാ​ത്തു​സൂ​ക്ഷി​ക്ക​ണം.

വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും പ്ര​യോ​ഗ​ത്തി​ന്‍റെ​യും മാ​ർ​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല. സ​ഭ ന​ൽ​കു​ന്ന മ​ത​ബോ​ധ​ന വി​ശ്വാ​സ പ​രി​ശീ​ല​നം എ​ന്ത് വി​ല കൊ​ടു​ത്തും കാ​ത്ത് സൂ​ക്ഷി​ക്ക​ണം. ഇ​തി​ന്‍റെ മെ​ച്ചം കു​ട്ടി​ക​ൾ വ​ലു​താ​വു​മ്പോ​ൾ ല​ഭ്യ​മാ​വു​മെ​ന്നും ഇ​ത്ത​രം വി​ശ്വാ​സ പ​രി​ശീ​ല​നം കു​ഞ്ഞു​ങ്ങ​ളെ ന​ല്ല ജീ​വി​ത​ശൈ​ലി​യി​ലേ​ക്കു ന​യി​ക്ക​പ്പെ​ടു​മെ​ന്നും മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു .



യൂ​റോ​പ്പ് അ​പ്പ​സ്റ്റോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ എ​ന്നി​വ​രും അ​യ​ർ​ല​ൻ​ഡി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.



പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സാ​ന്നി​ധ്യം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ര്‍​ല​ൻ​ഡി​ലേ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ലേ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു. അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ 37 വി​ശു​ദ്ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​യ​ൻ തീ​ർ​ഥ​ട​ന​ത്തി​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.



രാ​വി​ലെ നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ ആ​രാ​ധ​ന​യും ജ​പ​മാ​ല​യും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ സീ​റോ മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു . അ​യ​ർ​ല​ൻ​ഡി​ലെ മു​ഴു​വ​ൻ സീ​റോ മ​ല​ബാ​ർ വൈ​ദീ​ക​രും തീ​ർ‌​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.



കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളേ​യും, ബൈ​ബി​ൾ ക്വി​സ്‌​സ് മ​ത്സ​ര​ത്തി​ൽ നാ​ഷ​ണ​ൽ ത​ല​ത്തി​ൽ വി​ജ​യം നേ​ടി​യ​വ​രേ​യും അ​യ​ർ​ല​ൻ​ഡി​ലെ ലി​വിം​ഗ് സെ​ർ​ട്ട് പ​രീ​ക്ഷ​യി​ലും ജൂ​നി​യ​ർ സെ​ർ​ട്ട് (A Level /GCSE Northern Ireland) പ​രീ​ക്ഷ​യി​ലും 2023 വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളേ​യും ആ​ദ​രി​ച്ചു .

അ​ഞ്ചോ അ​തി​ല​ധി​ക​മോ മ​ക്ക​ളു​ള്ള അ​യ​ർ​ല​ൻ​ഡി​ലെ വ​ലി​യ കു​ടും​ബ​ങ്ങ​ളേ​യും തീ​ർ​ഥാ​ട​ന​ത്തി​ൽ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ചു ആ​ദ​രി​ച്ചു.



അ​യ​ർ​ല​ൻ​ഡി​ലെ മേ​യോ​യി​ലെ നോ​ക്ക് ഗ്രാ​മ​ത്തി​ലെ സ്നാ​പ​ക യോ​ഹ​ന്നാ​ന്‍റെ പേ​രി​ലു​ള്ള ദേ​വാ​ല​യ​ത്തി​ന്‍റെ പു​റ​കി​ൽ ന​ട​ന്ന മ​രി​യ​ൻ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന് പ​തി​ന​ഞ്ചി​ലേ​റെ ആ​ളു​ക​ൾ സാ​ക്ഷി​ക​ളാ​യി​രു​ന്നു. പ​രി​ശു​ദ്ധ ക​ന്യ​കാ മാ​താ​വി​നൊ​പ്പം സെ​ന്‍റ് ജോ​സ​ഫും, യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യി ദൃ​ക്സാ​ക്ഷ്യ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.



ഇ​വ​രോ​ടോ​പ്പം ഒ​രു ബ​ലി​പീ​ഠ​വും ഒ​രു കു​രി​ശും ആ​ട്ടി​ൻ​കു​ട്ടി​യും ദൂ​ത​ന്മാ​രും ഉ​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഈ ​ദ​ർ​ശ​നം നീ​ണ്ടു​നി​ന്നു. സ​ഭ നി​യോ​ഗി​ച്ച ര​ണ്ട് ക​മ്മീ​ഷ​നു​ക​ളും ഈ ​ഗ്രാ​മ​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വി​ശ്വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യും ഫ്രാ​ൻ​സീ​സ് മാ​ർ​പാ​പ്പാ​യും നോ​ക്ക് ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. വി​ശു​ദ്ധ മ​ദ​ർ തെ​രേ​സാ​യും നോ​ക്ക് സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഈ ​പു​ണ്യ​സ്ഥ​ല​ത്ത് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ചു.



വ​ർ​ഷം​തോ​റും ആ​യി​ര​ക്ക​ണ​ക്കി​ന് അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ക​രാ​ണ് നോ​ക്ക് ദേ​വാ​ല​യ​ത്തി​ലെ​ത്തി അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​ത്.

കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ള്‍ 29,30 തീ​യ​തി​ക​ളി​ല്‍.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ല്‍​പ്പ​ത്തി​ര​ണ്ടാ​മ​ത്തെ തി​രു​ന
ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന് സ​ന്ദേ​ശം; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ.
നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു.
മോ​​​​​​സ്കോ: തെ​​​​​​ക്ക​​​​​​ൻ റ​​​​​​ഷ്യ​​​​​​യി​​​​​​ലെ ഡാ​​​​​​ഗേ​​​​​​സ്താ​​​​​​ൻ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര
യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.
മാ​ര്‍​ക്ക് റു​ട്ടെ നാ​റ്റോ മേ​ധാ​വി​യാ​കും.
ആം​സ്റ്റ​ര്‍​ഡാം: യു​എ​സ് യൂ​റോ​പ്യ​ന്‍ സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ​യു​ടെ പു​തി​യ മേ​ധാ​വി​യാ​യി നെ​ത​ര്‍​ല​ന്‍​ഡ്സി​ന്‍റെ ആ​ക്റ്റിം​ഗ് പ്ര​ധാ​ന​മ​