• Logo

Allied Publications

Middle East & Gulf
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു. സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ പു​റ​ത്താ​ക്കി​യ 25 ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഉ​റ​പ്പ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​ത്തി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​താ​യി ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ ലീ​വെ​ടു​ത്ത​ത്. ഇ​തോ​ടെ 170 ഓ​ളം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ മാ​നേ​ജ്മെ​ന്‍റ്, മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ പ​ണി​മു​ട​ക്കി​യ 25 കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കി​യി​രു ന്നു.

​സ​മ​ര​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മ​റ്റു ജീ​വ​ന​ക്കാ​രോ​ട് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു​മു​ന്പ് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ പി​രി​ച്ചു​വി​ടു​മെ​ന്നും അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​ൻ ലേ​ബ​ർ ഓ​ഫീ​സി​നെ സ​മീ​പി​ക്കു​ക​യും ച​ർ​ച്ച​യ്ക്കു വ​ഴി​തെ​ളി​യു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ന​ലെ ചീ​ഫ് ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​മെ​ന്ന് ച​ർ​ച്ച​യി​ൽ മാ​നേ​ജ്മെ​ന്‍റ് ഉ​റ​പ്പ് ന​ൽ​കി.

ടാ​റ്റാ ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്ത​തോ​ടെ യോ​ഗ്യ​ത​യ്ക്ക​നു​സ​രി​ച്ച് വേ​ത​നം ല​ഭി​ക്കു​ന്നി​ല്ല എ​ന്നു തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ സ​മ​രം. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നെ എ​യ​ർ ഏ​ഷ്യ​യു​മാ​യും ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റ്റു വി​മാ​ന​ക്ക​ന്പ​നി​ക​ളു​മാ​യും ബ​ന്ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലും ജീ​വ​ന​ക്കാ​ർ​ക്കു പ്ര​തി​ഷേ​ധ​മു​ണ്ട്.

സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു മാ​ത്രം നാ​ല്പ​തോ​ളം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ മാ​ത്രം 85 വി​മാ​ന​സ​ർ​വീ​സാ​ണു മു​ട​ങ്ങി​യ​ത്.

റ​ദ്ദാ​ക്ക​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കും

ന്യൂ​ഡ​ൽ​ഹി: ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തെ​ത്തു​ട​ർ​ന്നു റ​ദ്ദാ​ക്ക​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ലെ മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും തു​ക തി​രി​കെ ന​ൽ​കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മാ​നേ​ജ്മെ​ന്‍റ്.

വി​മാ​നം റ​ദ്ദാ​ക്കു​ക​യോ വൈ​കു​ക​യോ ചെ​യ്താ​ൽ യാ​ത്ര​ക്കാ​ർ​ക്ക് റീ​ഫ​ണ്ടി​നോ ടി​ക്ക​റ്റ് മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നോ അ​വ​കാ​ശ​മു​ണ്ട്. എ​യ​ർ​ലൈ​നി​ന്‍റെ വാ​ട്ട്സ്ആ​പ് ഗ്രൂ​പ്പി​ലേ​ക്കോ +91 6360012345 എ​ന്ന ന​ന്പ​റി​ലോ airindiaexpress.com എ​ന്ന വെ​ബ്സൈ​റ്റി​ലോ യാ​തൊ​രു ഫീ​സും കൂ​ടാ​തെ അ​പേ​ക്ഷി​ച്ച് പൂ​ർ​ണ​മാ​യി റീ​ഫ​ണ്ട് നേ​ടാം.

അ​ല്ലെ​ങ്കി​ൽ പി​ന്നീ​ടു​ള്ള തീ​യ​തി​യി​ലേ​ക്ക് റീ​ഷെ​ഡ്യൂ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും എ​യ​ർ​ലൈ​ൻ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​പ്ര​തീ​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന അ​സൗ​ക​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വ​ക്താ​വ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

കു​വൈ​റ്റ് ദു​ര​ന്തം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം.
കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് കി​ഴ​ക്കേ​കോ​ട്ട പൗ​ര​സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​
കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത.
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ
പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി.