ന്യൂയോർക്ക്: ഫൊക്കാന വിമൻസ് ഫോറം അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു. മാർച്ച് ഒന്പതിന് വിപുലമായ പരിപാടികളോടെ വനിതാദിനഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണെന്നും എല്ലാ വനിതകൾക്കും ഫൊക്കാനയുടെ വനിതാദിനശംസകൾ നേരുന്നതായും വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു.
ഫൊക്കാനയുടെ വനിതാദിനഘോഷത്തിൽ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണെമെന്ന് ബ്രിജിറ്റ് ജോർജ്, വിമൻസ് ഫോറം ഭാരവാഹികളായ ഫാൻസിമോൾ പള്ളത്തുമഠം, റ്റീന കുര്യൻ, ബിലു കുര്യൻ ജോസഫ്, ഡോ. ഷീല വർഗീസ്, ഡോ.സൂസൻ ചാക്കോ, ഉഷ ചാക്കോ, ഷീന സജിമോൻ,
അഞ്ചു ജിതിൻ, സാറാ അനിൽ, റീനു ചെറിയാൻ, മേരിക്കുട്ടി മൈക്കിൽ, ഷീബ അലൗസിസ്, മില്ലി ഫിലിപ്പ്, ദീപ വിഷ്ണു, അമിതാ പ്രവീൺ, ഫെമിൻ ചാൾസ്, പദ്മപ്രിയ പാലോട്ട്, രുഗ്മിണി ശ്രീജിത്ത്, ജെസ്ലി ജോസ് എന്നിവർ അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനം എല്ലാ വർഷവും മാർച്ച് എട്ടിന് വ്യത്യസ്ത പ്രമേയവുമായാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ വനിതാദിനത്തിന്റെ തീം "ഇൻസ്പെയർ ഇൻക്ല്യൂഷൻ' എന്നതാണ്.
നമ്മുടെ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഈ ദിനം വളരെ പ്രധാനമാണ് എന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ, എക്സിക്യൂട്ടീവ് ടീം എന്നിവരും അഭിപ്രയപ്പെട്ടു.
|