• Logo

Allied Publications

Americas
സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ
Share
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി. നി​ത്യ​ഹ​രി​ത പ്രണയ ഗാ​ന​ങ്ങ​ളു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളു​ടെ സാ​യാ​ഹ്ന​ത്തി​ൽ ഡാ​ള​സ് ഫോ​ർ​ത്ത​വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ലെ ആ​റു വ​യ​സു​മു​ത​ൽ 90 വ​യ​സു​വ​രെ​യു​ള്ള മു​പ്പ​തി​ൽ പ​രം ഗാ​യ​ക​രാ​ണ് അ​ണി​നി​ര​ന്ന​ത്.

പ്ര​ണ​യ​ത്തെ അ​തി​ന്‍റെ എ​ല്ലാ സ്വ​ര​മാ​ധു​ര്യ​ത്തോ​ടെ​യും ആ​ഘോ​ഷി​ച്ച സം​ഗീ​ത പ​രി​പാ​ടി ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ച​രി​ത്ര​ത്തി​ൽ ആ​സ്വാ​ദ​ക​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും അ​വ​ത​ര​ണ പു​തു​മ കൊ​ണ്ടും തി​ക​ച്ചും വ്യ​ത്യ​സ്ത പു​ല​ർ​ത്തു​ന്ന​താ​യി​രു​ന്നു.

വൈ​കുന്നേരം നാ​ലിന് ആ​രം​ഭി​ച്ച സം​ഗീ​ത പ​രി​പാ​ടി എ​ട്ടു വ​രെ നീ​ണ്ടു​വെ​ങ്കി​ലും വ​ർ​ധി​ച്ച ആ​വേ​ശ​ത്തോ​ടെ കാ​ണി​ക​ൾ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ആ​ടി​യും പാ​ടി​യും ഇ​രു​ന്നി​രു​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രെ​യും സ​ഹ​ക​രി​പ്പി​ച്ചു മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി അം​ഗ​ങ്ങ​ളു​ടെ താത്പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും പ്ര​ദീ​പ് ഉ​റ​പ്പു ന​ൽ​കി.



അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ങ്ങ​ളോ​ടെ​യാ​ണ് നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന സം​ഗീ​ത സാ​യാ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ്, ര​ഞ്ജി​ത് ജെ​യിം​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ പു​തു​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന ക​ർ​മം പ്ര​സി​ഡന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് കേ​ക്ക് മു​റി​ച്ചു എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര ന​ന്ദി പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ ആ​ദ്യ​പ​രി​പാ​ടി ഇ​ത്ര​യും വി​ജ​യ​ക​ര​മാ​കു​ന്ന​തി​ന് ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ച അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ഗാ​യ​ക​രും പ്ര​ത്യ​കം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് മ​ൻ​ജി​ത് പ​റ​ഞ്ഞു.

മു​ൻ പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ കൊ​ടു​വ​ത്ത്, ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, ഡയ്​റ​ക്ട​ർ​മാ​രാ​യ സി​ജു വി. ​ജോ​ർ​ജ്, രാ​ജ​ൻ ഐ​സ​ക്, ജോ​സ് ഓ​ച്ചാ​ലി​ൽ, പീ​റ്റ​ർ നെ​റ്റോ ആ​സോ​സി​യേ​ഷ​ൻ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​ത്യു (കു​ഞ്ഞു​മോ​ൻ),

ഇ​ന്ത്യ പ്ര​സ് ക്ല​ബ് അ​ഡ്‌​വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ, കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​സി​ഡന്‍റ് ഷാ​ജു ജോ​ൺ, പി.സി. മാ​ത്യു (ഗാ​ർ​ലാ​ൻ​ഡ് സി​റ്റി സീ​നി​യ​ർ സി​റ്റി​സ​ൺ ക​മ്മീ​ഷ​ണ​ർ) എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി