• Logo

Allied Publications

Americas
ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ര​ചി​ച്ച പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Share
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ര​ചി​ച്ച കൃ​പ​യു​ടെ അ​രു​വി​യി​ൽ നി​ന്നും എ​ന്ന പു​സ്ത​കം മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് മാ​രാ​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത പു​സ്ത​കം സ​ഭ​യു​ടെ സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യ ഡോ. ​ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ന്ന​ബാ​സി​ന് ന​ൽ​കി​കൊ​ണ്ടാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ദ​ർ​ശ​ന ദീ​പ്ത​മാ​യ ചി​ന്ത​ക​ൾ നി​റ​ഞ്ഞ സ​മൃ​ദ്ധ​മാ​യൊ​ഴു​കു​ന്ന കൃ​പ​യു​ടെ അ​രു​വി എ​ന്ന ഈ ​പു​സ്ത​കം വാ​യ​ന​ക്കാ​രു​ടെ മ​ന​സി​ൽ സം​ഗീ​ത​മാ​യി നി​റ​ഞ്ഞ് ഉ​ൽ​കൃ​ഷ്ട ജീ​വി​ത​ത്തി​ന് ഉ​ത്ത​മ പ്രേ​ര​ണ​യേ​കും എ​ന്ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലി​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ ബി​ഷപ്പു​മാ​രാ​യ ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ്, ഡോ.​തോ​മ​സ് മാ​ർ തി​ത്തോ​സ്, മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​ന്നി​വ​രെ കൂ​ടാ​തെ അ​നേ​ക വൈ​ദീ​ക​രും ആ​ത്മാ​യ നേ​താ​ക്ക​ളും നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തെ പ്ര​തി​നി​ധി​ക​രി​ച്ച് ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ജോ​ർ​ജ് പി. ​ബാ​ബു, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​ന്‍റെ ഉ​ൾ​ക്കാ​ഴ്ച നി​ർ​ഭ​ര​മാ​യ വ​ച​ന ധ്യാ​ന​ങ്ങ​ളും അ​നു​ഭ​വ സ​മൃ​ദ്ധ​മാ​യ ആ​ത്മ ക​ഥാ​ഖ്യാ​ന​വും കാ​ല​ത്തെ സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളും നി​ല​പാ​ടു​ക​ളും ഈ ​പു​സ്ത​ക​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ ലോ​ക കൗ​ൺ​സി​ലി​ന്‍റെ (ഡ​ബ്ല്യു​സി​സി) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ഇ​ന്ത്യ​യി​ലെ ക്രി​സ്തീ​യ സ​ഭ​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് ഏ​ക അം​ഗം കൂ​ടി​യാ​ണ് ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്. ക്രൈ​സ്ത​വ സാ​ഹി​ത്യ സ​മി​തി​യാ​ണ് പു​സ്ത​കം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി