• Logo

Allied Publications

Americas
വാ​ൻ​കു​വ​റി​ലെ മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Share
വാ​ൻ​കു​വ​ർ: മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ ആ​രം​ഭി​ച്ചു. കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ ചാ​പ്റ്റ​റി​ലെ മേ​ഖ​ല​ക​ളാ​യ സു​റി​യു​ടെ​യും വി​ക്ടോ​റി​യ​യു​ടെ​യും ഉ​ദ്ഘാ​ട​ന​വും കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ​വും ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സൂം ​മീ​റ്റിം​ഗി​ൽ വ​ച്ച് ന​ട​ത്തി.

മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റും ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. നൂ​റി​ൽ അ​ധി​കം ആ​ളു​ക​ൾ ഓ​ൺ​ലൈ​നാ​യും വി​ക്ടോ​റി​യ​യി​ലെ ഹാ​ളി​ൽ ഒ​രു​മി​ച്ചു ചേ​ർ​ന്നും പ്ര​വേ​ശ​നോ​ത്സ​വം ഒ​രു വ​ൻ വി​ജ​യ​മാ​ക്കു​ക​യു​ണ്ടാ​യി.

പ​രി​പാ​ടി​യി​ൽ ഡോ. ​എ. പി ​സു​കു​മാ​ർ ( പ്ര​ഫ​ഷ​ണ​ൽ എ​ഞ്ചി​നീ​യ​ർ, എ​ഴു​ത്തു​കാ​ര​ൻ വാ​ൻ​കു​വ​ർ) അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ര​വി പാ​ർ​മ​ർ എം​എ​ൽ​എ, ലാം​ഗ്‌​ഫോ​ർ​ഡ് ജു​വാ​ൻ ഡി ​ഫു​ക്ക, വി​നോ​ദ് വൈ​ശാ​ഖി (ര​ജി​സ്ട്രാ​ർ, മ​ല​യാ​ളം മി​ഷ​ൻ, ക​വി), സാ​ജു കൊ​മ്പ​ൻ (മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ),

സ​തീ​ഷ് കു​മാ​ർ .ടി (​ഭാ​ഷാ​ധ്യാ​പ​ക​ൻ, മ​ല​യാ​ളം മി​ഷ​ൻ), റ​ഫീ​ഖ് സു​ലൈ​മാ​ൻ (പ്ര​സി​ഡ​ന്‍റ് എം​സി​എ​സി കാ​ൽ​ഗ​റി), ഷാ​ഹി​ദ റ​ഫീ​ഖ് (ക​വ​യ​ത്രി കാ​ൽ​ഗ​റി), ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി (മ​ല​യാ​ളം മി​ഷ​ൻ കാ​ന​ഡ കോ​ഓ​ർ​ഡി​നേ​റ്റ​ർ),ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​ധി​നി​ധി​യാ​യി ഡോ. ​സൈ​ബീ​ഷ് എ​ന്നി​വ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ചു.



ലോ​ക​മെ​മ്പാ​ടും മ​ല​യാ​ള ഭാ​ഷ​യും സം​സ്‌​കാ​ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സാം​സ്കാ​രി​ക കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ കേ​ര​ള സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണ് മ​ല​യാ​ളം മി​ഷ​ൻ. ‘എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന​താ​ണ് മി​ഷ​ന്‍റെ മു​ദ്രാ​ഭാ​ഷ്യം.

സ​റി​യി​ലെ മ​ല​യാ​ളം സ്കൂ​ളാ​യ "ക​ളി​മു​റ്റ​ത്തി​ന്‍റെ' കോ​ഓ​ർ​ഡി​നേ​റ്റ​ർ ര​മ്യാ ആ​ർ. നാ​യ​ർ എം​സി​യാ​യി​രു​ന്ന ച​ട​ങ്ങി​ൽ ഐ​ല​ൻ​ഡ് ട​സ്‌​കേ​ഴ്‌​സ് സ്പോ​ർ​ട്സ് ആ​ൻ​ഡ് റീ​ക്രീ​ഷ​ൻ ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് ജൈ​സ് തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

മ​ല​യാ​ളം മി​ഷ​നി​ലെ വി​ദ്യാ​ർ​ഥി​യാ​യ ദു​ർ​ഗ അ​രു​ൺ ക​വി​ത ആ​ല​പി​ച്ചു. ഒ​എ​ച്ച്എം​ബി​സി​യു​ടെ​യും മ​ല​യാ​ളം മി​ഷ​ൻ ബി​സി ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജു മേ​നോ​ൻ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

സ​റി​യി​ലെ ഓ​ർ​ഗ​നൈ​സ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളീ​സ് (ഒ​എ​ച്ച്എം​ബി​സി) ബി​സി​യു​ടെ​യും വി​ക്ടോ​റി​യ​യി​ൽ ഐ​ല​ൻ​ഡ് ട​സ്‌​കേ​ഴ്‌​സ് സ്പോ​ർ​ട്സ് & റീ​ക്രീ​ഷ​ൻ ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഘ്യ​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.



ബ​ർ​ണ​ബി, സ​റി, ലാം​ഗ്ലി ഉ​ൾ​പ്പെ​ടു​ന്ന ലോ​വ​ർ മെ​യി​ൻ​ലാ​ൻ​ഡ് സ്ഥ​ല​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ​ക്കാ​യി BCMalayalamMission@gmail.com എ​ന്ന ഇ​മെ​യി​ലി​ലും വി​ക്ടോ​റി​യ ഉ​ൾ​പ്പെ​ടു​ന്ന വാ​ൻ​കൂ​വ​ർ ഐ​ല​ൻ​ഡി​ൽ islandtuskers@gmail.com എ​ന്ന ഇ​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി