• Logo

Allied Publications

Americas
ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്തയുടെ ജ​ന്മ​ദി​നാ​ഘോ​ഷം 19ന്
Share
ന്യൂ​യോ​ർ​ക്ക്/​തി​രു​വ​ല്ല : മ​ല​ങ്ക​ര മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മയുടെ 75ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷം 19ന് തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ വച്ചു സം​ഘ​ടി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഡോ. യൂ​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ട്രോ​പൊ​ളി​റ്റ​ൻ അ​റി​യി​ച്ചു.

മെ​ത്രാ​പ്പോ​ലീ​ത്ത‌യ്​ക്ക് 2024 ഫെ​ബ്രു​വ​രി 19നാ​ണ് 75 വ​ർ​ഷം തി​ക​യു​ന്ന​ത്. തി​രു​മേ​നി​യു​ടെ സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും അ​നു​ഗ്ര​ഹീ​ത​വും മാ​തൃ​കാ​പ​ര​വു​മാ​യ സേ​വ​ന​ത്തി​ന് ദൈ​വ​ത്തെ സ്തു​തി​ക്കു​ന്നു. അ​ർ​ഥ​വ​ത്താ​യ​തും പ്ര​സ​ക്ത​വു​മാ​യ ക്രി​സ്തീ​യ സാ​ക്ഷ്യ​ത്തി​ലൂ​ടെ സ​ഭ​യെ ന​യി​ക്കു​ന്ന തി​രു​മേ​നി​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി കൂ​റി​ലോ​സ് തി​രു​മേ​നി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ജ​ന്മ​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ഫെ​ബ്രു​വ​രി 19 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും കൃ​ത​ജ്ഞ​താ ശു​ശ്രൂ​ഷ​യും ആ​രം​ഭി​ക്കും. തു​ട​ർ​ന്ന്, രാ​വി​ലെ 9ന് അ​നു​മോ​ദ​ന സ​മ്മേ​ള​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.​അ​ഡ്വ. പി ​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള(​ഗോ​വ ഗ​വ​ർ​ണ​ർ). വി​ശി​ഷ്ടാ​തി​ഥി​ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഭ​യു​ടെ​യും നി​ര​ണം​ മാ​രാ​മ​ൺ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ര​ണ്ട് ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഈ ​ശു​ശ്രൂ​ഷ​ക​ളി​ലേ​ക്കും യോ​ഗ​ങ്ങ​ളി​ലേ​ക്കും ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ന്നേ ദി​വ​സം രാ​വി​ലെ 7.15ന് ​മു​മ്പും അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​വി​ലെ 8.45 ന് ​മു​മ്പും പ​ള്ളി​യി​ൽ ഹാ​ജ​രാ​ക​ണം.

വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും അ​നു​ഗ്ര​ഹ​മാ​യി മാ​റാ​ൻ എ​ല്ലാ​വ​രേ​യും ഹൃ​ദ​യ​പൂ​ർ​വം പ്രാ​ർ​ഥിക്കാ​നും സ​ഹ​ക​രി​ക്കാ​നും യൂ​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ട്രോ​പൊ​ളി​റ്റ​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി