• Logo

Allied Publications

Americas
ഓ​ര്‍​ലാ​ന്‍​ഡോ റീ​ജണ​ല്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പുതിയ നേ​തൃ​ത്വം സ്ഥാ​ന​മേ​റ്റു
Share
ഒ​ർ​ലാ​ൻ​ഡോ : ഓ​ര്‍​ലാ​ന്‍​ഡോ റീ​ജണ​ല്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2024 വർഷത്തെ പുതു നേ​തൃ​ത്വം സ്ഥാ​ന​മേ​റ്റു. പ്ര​സി​ഡ​ന്‍റാ​യി ആ​ന്‍റണി സാ​ബു​വും, വൈ​സ് പ്ര​സി​ഡന്‍റായി ച​ന്ദ്ര​ക​ലാ രാ​ജീ​വും, സെ​ക്ര​ട്ട​റി​യാ​യി സ്മി​ത മാ​ത്യൂ​സും, ജോ​യി​ന്‍ സെ​ക്ര​ട്ട​റി​യാ​യി സ​ന്തോ​ഷ് തോ​മ​സും, ട്ര​ഷ​റ​റായി നി​ബു സ്റ്റീ​ഫ​നും, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​റാ​യി റോ​ഷ്നി ക്രി​സും, പിആ​ര്‍ ആ​യി പ്ര​ശാ​ന്ത് പ്രേ​മും, സ്പോ​ര്‍​ട്സ് കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി ജി​ലു അ​ഗ​സ്റ്റി​നും, വു​മ​ണ്‍ ഫോ​റം ചെ​യ​ര്‍ പേ​ഴ്സ​ണാ​യി സി​നി റോ​യി​യും, യൂ​ത്ത് കോ​ഡി​നേ​റ്റേ​ഴ്സാ​യി സ്നേ​ഹ ജോ​ര്‍​ജും റെ​യ്ന ര​ഞ്ജി​യും സ്ഥാ​ന​മേ​റ്റു.

ജ​നു​വ​രി 20ന് ​സെ​മി​നോ​ള്‍ സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം വ​ര്‍​ണശ​ബ​ള​മാ​യി​രു​ന്നു. ഫാ​.​ ജെ​യിം​സ് താ​ര​ക​ന്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ല്‍, 2023 ’ഓ​ര്‍​മ’ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കു​മാ​ര​ന്‍ സ്വാ​ഗ​ത​പ്ര​സം​ഗ​വും ശ​ര്‍​മ ത​ങ്ക​ച്ച​ന്‍ ന​ന്ദി പ്ര​കാ​ശ​ന​വും പ​റ​ഞ്ഞു.

ഓ​ര്‍​ലാ​ന്‍​ഡോ​യു​ടെ സ്വ​ന്തം സം​ഗീ​ത ബാ​ന്‍​ഡാ​യ ട്രൈ​ഡ​ന്‍​സി​ന്‍റെ സം​ഗീ​ത നി​ശ​യും ജ​സ്റ്റി​നും ഫാ​മി​ലി​യും അ​വ​ത​രി​പ്പി​ച്ച ബേ​റ്റ​ര്‍​വേ​ൾ​ഡ് സ്കി​റ്റും, മാ​ള​വി​ക പ്ര​ശാ​ന്ത്,ദി​യ എ​ബ്ര​ഹാം എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യ​വും, ജി​ജോ ചി​റ​യ​ലും കൂ​ട്ട​രും ചേ​ര്‍​ന്നൊ​രു​ക്കി​യ കോ​മ​ഡി സ്കി​റ്റും, ജോ​ബി ജോ​ണ്‍, ബീ​ന ജോ​ബി, ജെ​യ്മി ജൂ​ബി​ള്‍, അ​ഞ്ജ​ലീ​ന ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ളും പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടു​ന്ന​താ​യി​രു​ന്നു. റോ​ഷ്നി ക്രി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ ചി​ത്ര​ഗീ​തം ഷോ​യി​ല്‍ എ​ഴു​പ​തോ​ളം ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ത്തു. അ​തി​മ​നോ​ഹ​ര​മാ​യ ക​ലാ​സ്വാ​ദ​ന​മാ​യി​രു​ന്നു അ​തെ​ന്ന് കാ​ണി​ക​ള്‍ ഒ​ന്ന​ട​ങ്കം വി​ല​യി​രു​ത്തി.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി