• Logo

Allied Publications

Middle East & Gulf
സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ൾ; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി മു​ൻ​ വൈ​സ്പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന, ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ൾ ദ​മാം അ​ൽ​റാ​ബി ഹാ​ളി​ൽ അ​ര​ങ്ങേ​റി.

എ​ൽ​കെ​ജി മു​ത​ൽ ഒ​ന്നാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ക​ള​റിം​ഗ് മ​ത്സ​ര​ത്തി​ൽ ആ​യി​ഷ ഇ​ല്ല്യാ​സ് ഒ​ന്നാം സ്ഥാ​ന​വും സി​ഹ മ​റി​യം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ര​ണ്ടാം ക്ലാ​സ് മു​ത​ൽ അ​ഞ്ചാം ക്ലാ​സ് വ​രെ​യു​ള്ള സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന​യി​ൽ നെ​രീ​യ ആ​ൻ വി​ജു ഒ​ന്നാം സ്ഥാ​ന​വും ജോ​ന്ന ജെ​ർ​സ​ൺ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ആ​റാം ക്ലാ​സ് മു​ത​ൽ ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള ജൂ​നി​യ​ർ വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന​യി​ൽ ജെ​ഹോ​ഷ്‌ ജൊ​ഹാ​ൻ ഐ​സ​ക്ക് ഒ​ന്നാം സ്ഥാ​ന​വും ആ​ഖി​ൽ ഇ​ല്ല്യാ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. പ​ത്താം ക്ലാ​സ് മു​ത​ൽ പ്ല​സ്ടൂ വ​രെ​യു​ള്ള സീ​നി​യ​ർ വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന​യി​ൽ സം​വൃ​ത സു​രേ​ഷ് ഒ​ന്നാം സ്ഥാ​ന​വും സം​ജു​ക്ത സു​രേ​ഷ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​വി​ധ സ്ക്കൂ​ളു​ക​ളി​ൽ നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ന​വ​യു​ഗം കു​ടും​ബ​വേ​ദി, വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൺ ചാ​ത്ത​ന്നൂ​ർ, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ശ​ര​ണ്യ ഷി​ബു, ര​ഞ്ജി​ത പ്ര​വീ​ൺ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ചി​ത്ര​കാ​ര​ന്മാ​രാ​യ ശ്രീ​ജി​ത്ത് എ.​പി, സാ​ലു, ബി​നു​കു​ഞ്ഞു എ​ന്നി​വ​രാ​യി​രു​ന്നു മ​ത്സ​ര വി​ധി​ക​ർ​ത്താ​ക്ക​ൾ.

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.