• Logo

Allied Publications

Europe
വി​യ​ന്ന​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സി ഗ്രൂ​പ്പ് ഡാ​ന്‍​സ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം; ടീം ​ര​ജി​സ്ട്രേ​ഷ​ന് ഇ​നി ഒ​രാ​ഴ്ച കൂ​ടി
Share
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജൂ​ണ്‍ 1ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന മോ​ളി​വു​ഡ് ഗ്രൂ​പ്പ് ഡാ​ന്‍​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. ഇ​തി​നോ​ട​കം ജ​ര്‍​മ​നി, യു.​കെ, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, പോ​ള​ണ്ട്, ഫ്രാ​ന്‍​സ്, മാ​ള്‍​ട്ട, ഓ​സ്ട്രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി ടീ​മു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​ക​ഴി​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ന് ഇ​നി ഒ​രാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച​ട്ടു​ണ്ട്.

യൂ​റോ​പ്പി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ല്‍ ഇ​ത് ആ​ദ്യ​മാ​യി​ട്ടാ​ണ് എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്കു​മാ​യി ഒ​രു ഗ്രൂ​പ്പ് ഡാ​ന്‍​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​യ​ന്ന​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​രം നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. സ​ബ് ജൂ​നി​യ​ര്‍ (5 ​മു​ത​ല്‍ 10 വ​യ​സ്), ജൂ​നി​യ​ര്‍ (11 ​ മു​ത​ല്‍ 16 വ​യ​സ്), സീ​നി​യ​ര്‍ (17 ​ മു​ത​ല്‍ 29 വ​യ​സ്), അ​ഡ​ള്‍​ട്ട് (30 വ​യ​സ് തു​ട​ങ്ങി മു​ക​ളി​ലോ​ട്ടു​ള്ള​വ​ര്‍) എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും ന​ട​ക്കു​ന്ന​ത്.

സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗം ഒ​ഴി​കെ​യു​ള്ള മ​റ്റു വി​ഭാ​ഗ​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് ട്രോ​ഫി​യോ​ടൊ​പ്പം ക്യാ​ഷ് അ​വാ​ര്‍​ഡും ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. ഒ​ന്നാം സ​മ്മാ​നം 501 യൂ​റോ​യും, ര​ണ്ടാം സ​മ്മാ​നം 301 യൂ​റോ​യും, മൂ​ന്നാം സ​മ്മാ​നം 201 യൂ​റോ​യും ഒ​പ്പം ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ജേ​താ​ക്ക​ള്‍​ക്ക് ല​ഭി​ക്കും.

ഒ​രു ഗ്രൂ​പ്പി​ല്‍ 5ല്‍ ​കു​റ​യാ​തെ​യും 10ല്‍ ​കൂ​ടാ​തെ​യും അം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. ഗ്രൂ​പ്പു​ക​ളി​ല്‍ ലിം​ഗ​വേ​ര്‍​തി​രി​വ് ഇ​ല്ല. എ​ന്നാ​ല്‍ ഉ​യ​ര്‍​ന്ന എ​യ്ജ്ഗ്രൂ​പ്പി​ല്‍ നി​ന്നും താ​ഴ്ന്ന ഏ​യ്ജ്ഗ്രൂ​പ്പി​ലേ​യ്ക്ക് ചേ​ര്‍​ന്ന് മ​ത്സ​രി​ക്കാ​വു​ന്ന​ത​ല്ല. അ​തേ​സ​മ​യം താ​ഴ്ന്ന എ​യ്ജ് ഗ്രൂ​പ്പി​ല്‍ നി​ന്നും മാ​ക്സി​മം 50 ശതമാനം പേ​ര്‍​ക്ക് ഉ​യ​ര്‍​ന്ന എ​യ്ജ് ഗ്രൂ​പ്പി​ല്‍ ചേ​ര്‍​ന്ന് മ​ത്സ​രി​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സം​ഘ​ട​ന​യു​ടെ ആ​ര്‍​ട്സ് ക്ല​ബ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ബി​ന്‍ കു​ടി​യി​രി​ക്ക​ല്‍ (+43 699 19198679), ജോ​യി​ന്റ് സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ന്‍ കി​ണ​റ്റു​ക​ര (+41 76 364 55 68), ആ​ര്‍​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ഷ നി​ല​വൂ​ര്‍ (+43 650 4002684), മ​ജോ​ള്‍ തോ​മ​സ് (+43 699 10059201) എ​ന്നി​വ​രെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.


https://bit.ly/41HYLKn.in
എ​ന്ന ലി​ങ്കി​ലൂ​ടെ മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍​ക്ക് പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.