• Logo

Allied Publications

Europe
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ഇ​ന്ത്യ‌​യി​ലെ​ത്തി
Share
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ഇ​ന്ത്യ‌​യി​ലെ​ത്തി. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ത്യ​യി​ലെ​ത്തിയ മാ​ക്രോ​ൺ ജ​യ്പു​രി​ലാ​ണ് വിമാനമിറങ്ങിയത്.

തു​ട​ർ​ന്ന് ജ​ന്ത​ർ​മ​ന്ദ​റി​ലേ​ക്ക് പോ​കു​ന്ന അ​ദ്ദേ​ഹം അ​വി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണും. ജ​ന്ത​ർ മ​ന്ത​റി​ൽ​നി​ന്ന് സം​ഗ​നേ​രി ഗേ​റ്റി​ലേ​ക്ക് സം​യു​ക്ത റോ​ഡ് ഷോ ​ന​ട​ത്തു​ന്ന ഇ​രു​വ​രും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​ൽ​ബ​ർ​ട്ട് ഹാ​ൾ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ക്കും.

ഡ​ൽ​ഹി​യി​ൽ ക​ർ​ത്ത​വ്യ പാ​ത​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ശേ​ഷം ഫ്ര​ഞ്ച് എം​ബ​സി സ​ന്ദ​ർ​ശി​ച്ച് അ​വി​ട​ത്തെ ജീ​വ​ന​ക്കാ​രു​മാ​യി മാ​ക്രോ​ൺ സം​വ​ദി​ക്കും. വൈ​കു​ന്നേ​രം അ​ദ്ദേ​ഹം രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ‘അ​റ്റ് ഹോം’ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ‌

ഇ​ന്ത്യ​യും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ 25ാം വാ​ർ​ഷി​ക ആ​ഘോ​ഷ​വേ​ള​യി​ലാ​ണ് മാ​ക്രോ​ണി​ന്‍റെ സ​ന്ദ​ർ​ശ​നം. പ്ര​തി​രോ​ധ, ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ ഇ​രു​പ​ക്ഷ​വും പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.