• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ
Share
അ​ബു​ദാ​ബി : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും ജ്യോ​ത്സ​ന​യും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി ജ​നു​വ​രി 27 ​വൈ​കി​ട്ട് 6.30 മു​ത​ൽ 10 വ​രെ അ​ബു​ദാ​ബി നാ​ഷ​ണ​ൽ തീ​യ​റ്റ​റി​ൽ അ​ര​ങ്ങേ​റു​ന്നു.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സ​ഭ​യി​ലെ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​ക​സം​ഘ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബു​ദാ​ബി മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​കാ​സം​ഘ​ത്തിന്‍റെ​ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഗീ​ത പ​രി​പാ​ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ​നി​ത​ക​ളു​ടെ ക്ഷേ​മ​വും ഉ​ന്ന​മ​ന​വും ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ത്തോ​മ സേ​വി​കാ​സം​ഘം നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ 50 വ​ർ​ഷ​ക്കാ​ലം ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യ​ത്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളി​ലും, സാ​മൂ​ഹ്യ​പ​ര​മാ​യ പി​ന്നോ​ക്കാ​വ​സ്ഥ​ക​ളി​ലും ക​ഴി​യു​ന്ന വ​നി​ത​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന പ​ദ്ധ​തി​ക​ളാ​ണ് സേ​വി​കാ​സം​ഘം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല​യാ​ല​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ജീ​വ കേ​ന്ദ്ര​ത്തി​ൽ ചാ​പ്പ​ൽ നി​ർ​മ്മി​ക്കു​ക , വി​ധ​വ​യാ​യ ഒ​രാ​ൾ​ക്കും, ഭി​ന്ന​ശേ​ഷി​യു​ള്ള മ​റ്റൊ​രാ​ൾ​ക്കു​മാ​യി ര​ണ്ടു പേ​ർ​ക്ക് വീ​ടു​ക​ൾ, മൂ​ന്ന് വി​ധ​വ​ക​ളു​ടെ പെ​ൺ​മ​ക്ക​ൾ​ക്ക് വി​വാ​ഹ​സ​ഹാ​യം, ബിഎ​സ് സി ​നഴ്സിംഗ് പ​ഠി​ക്കു​ന്ന, സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യു​ള്ള ഒ​രു കു​ട്ടി​ക്ക് സ​ഹാ​യം ,കേ​ര​ള​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഒ​മ്പ​ത് ക​മ്മ​റ്റി​ക​ളാ​ണ് ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി​യും സേ​വി​കാ​സം​ഘം പ്ര​സി​ഡ​ന്‍റുമാ​യ റ​വ.​ ജി​ജു ജോ​സ​ഫ് , ഇ​ട​വ​ക സ​ഹ​വി​കാ​രി​യും സേ​വി​കാ​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ റ​വ.​ അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ൻ​സി സാം, ​സെ​ക്ര​ട്ട​റി ലീ​ന വ​ർ​ഗീ​സ് , ട്ര​ഷ​റ​ർ ബി​ന്ദു ഒ​ബി , പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ദീ​പ വി​ൽ​സ​ൺ, വ​ത്സ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സം​ഗീ​ത പ​രി​പാ​ടി​യു​ടെ പാ​സു​ക​ള്‍​ക്ക് 0503106931,0554751128 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

ലോ​ക​മേ മ​റ​ക്കി​ല്ല: ജ​യി​ലി​ല്‍നി​ന്ന് റ​ഹിം.
കോ​ഴി​ക്കോ​ട്: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് 18 വ​​​​ർ​​​​ഷ​​​​മാ​​​​യി ജ​​​​യി​​​​
മ​ല​യാ​ളി​ക​ൾ കൈ​കോ​ർ​ത്തു; ദ​യാ​ധ​നം 34 കോ​ടി ക​വി​ഞ്ഞു, അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​കും.
കോ​ഴി​ക്കോ​ട്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ‌​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​ന​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഒ​രു​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സാ​ഹി​ത്യ മ​ത്സ​രം 28ന്.
ദു​ബാ​യി: ലോ​ക​മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ക​ലാ​വി​ഭാ​ഗം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട് ആ​ൻ​ഡ്
സൗ​ഹാ​ർദ്ദ​ കൂ​ട്ടാ​യ്മ​യി​ൽ കൈ​ര​ളി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
ഫുജൈറ: സ്നേ​ഹ​ത്തി​ന്‍റെ സൗ​ഹാ​ർ​ദ്ദ കൂ​ട്ടാ​യ്മ ഒ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ കോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റു​ക​ൾ ഇ​ഫ്താ​ർ സം​ഗ​മ​ങ്
ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​ക്ക് കേ​ളി കു​ടു​ബ​വേ​ദിയുടെ കൈത്താങ്ങ്.
റി​യാ​ദ് : ജോ​ലി​യി​ൽ തു​ട​രാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി സ​ന്ധ്യ​ക്ക് തു​ണ​യാ​യി കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ഇ​ട​പ്പെ​ട​ൽ.