• Logo

Allied Publications

Europe
അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വെ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച; ഫാ.​സാ​ജു ഇ​ല​ഞ്ഞി​യി​ൽ ന​യി​ക്കും
Share
ബ​ർ​മിം​ഗ്ഹാം: പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വെ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ.​സാ​ജു ഇ​ല​ഞ്ഞി​യി​ൽ ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കും.

ബ​ർ​മിം​ഗ്ഹാം അ​തി​രൂ​പ​ത​യി​ലെ മോ​ൺ. തി​മൊ​ത്തി മെ​നെ​സി​സ്, പ്ര​മു​ഖ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക റോ​സ് പ​വ​ൽ എ​ന്നി​വ​രും ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

2009ൽ ​ഫാ.​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വെ​ൻ​ഷ​ൻ 2023 മു​ത​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ലാ​ണ് പ​തി​വു​പോ​ലെ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​നേ​കം ശു​ശ്രൂ​ഷ​ക​ളാ​ണ് യു​കെ അ​ഭി​ഷേ​കാ​ഗ്നി ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​ക ക​ൺ​വെ​ൻ​ഷ​ൻ, കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്ച്വ​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യം എ​ന്നി​വ​യും ക​ൺ​വെ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് വൈ​കി​ട്ട് നാ​ലി​ന് സ​മാ​പി​ക്കും. ക​ൺ​വെ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും എ​എ​ഫ്സി​എം മി​നി​സ്ട്രി​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സുക​ളും ഉ​ണ്ടാ​യി​രി​ക്കും.

ക​ൺ​വെ​ൻ​ഷ​നി​ലു​ട​നീ​ളം കു​മ്പ​സാ​ര​ത്തി​നും സ്‌​പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ബൈ​ബി​ൾ, മ​റ്റ്‌ പ്രാ​ർ​ഥ​ന പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന എ​ല്‍​ഷ​ദാ​യ്‌ ബു​ക്ക് മി​നി​സ്ട്രി ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും.

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​ഭി​ഷേ​കാ​ഗ്നി യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും എ​എ​ഫ്സി​എം യു​കെ കു​ടും​ബ​വും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി ജോ​ർ​ജ് 07878 149670, ജോ​ൺ​സ​ൺ ‭+44 7506 810177‬, അ​നീ​ഷ് ‭07760 254700‬, ബി​ജു​മോ​ൻ മാ​ത്യു ‭07515 368239‬.

ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള യാ​ത്രാ സൗ​ക​ര്യ​ത്തെ​പ്പ​റ്റി അ​റി​യു​വാ​ൻ: ജോ​സ് കു​ര്യാ​ക്കോ​സ് 07414 747573, ബി​ജു​മോ​ൻ മാ​ത്യു 07515 368239.

വി​ലാ​സം: ബെ​ഥേ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ, കെ​ൽ​വി​ൻ വേ, ​വെ​സ്റ്റ് ബ്രോം​വി​ച്ച്, ബ​ർ​മിം​ഗ്ഹാം B707JW.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.