• Logo

Allied Publications

Middle East & Gulf
സ്കോ​ള​ർ സ്പാ​ർ​ക്ക് ടാ​ല​ന്‍റ് ഹ​ണ്ട് പ​രീ​ക്ഷ ഫെ​ബ്രു​വ​രി പ​ത്തി​ന്
Share
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശൈ​ഖ് അ​ബൂ​ബ​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന സ്കോ​ള​ർ സ്പാ​ർ​ക്ക് ടാ​ല​ന്‍റ് ഹ​ണ്ട് പ​രീ​ക്ഷ ഫെ​ബ്രു​വ​രി പ​ത്തി​ന് ന​ട​ക്കു​മെ​ന്നും കു​വൈ​റ്റി​ൽ പ​രീ​ക്ഷാ കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലും ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ൾ ഉ​ണ്ട്. പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 19 വ​രെ രജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥിക​ളെ ക​ണ്ടെ​ത്തി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഗൈ​ഡ​ൻ​സും സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ഫൗ​ണ്ടേ​ഷ​ന്‍റേ​ത്. നി​ല​വി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഫൗ​ണ്ടേ​ഷ​ന്‍റെ www.safoundation.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫി​സി​ക്ക​ലാ​യി ന​ട​ക്കു​ന്ന ഓ​ബ്ജ​ക്ടീ​വ് ടൈ​പ്പ് പ​രീ​ക്ഷ ര​ണ്ടു മ​ണി​ക്കൂ​റാ​യി​രി​ക്കും. എ​ട്ടാം ക്ലാ​സ് സി​ല​ബ​സ് അ​നു​സ​രി​ച്ചും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക് സ​യ​ൻ​സ് എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യു​മു​ള്ള ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക.

പ​രീ​ക്ഷ​യ്ക്കു ശേ​ഷം ത​യാറാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് ഇന്‍റ​ർ​വ്യു ന​ട​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ തെര​ഞ്ഞെ​ടു​ക്കു​ക​യെ​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫൗ​ണ്ടേ​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വ​രെ പ​ഠ​ന സ​ഹാ​യ​വും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളും ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട് ജാ​മി​അ മ​ർ​ക​സ് ഫൗ​ണ്ട​ർ ചാ​ൻ​സ​ല​റും ഇ​ന്ത്യ​ൻ ഗ്രാ​ന്‍റ് മു​ഫ്തി​യു​മാ​യ കാ​ന്ത​പു​രം എ. ​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌ലിയാ​രു​ടെ പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ശൈ​ഖ് അ​ബൂ​ബ​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കു​വൈ​റ്റി​ൽ (+965)50479590 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.