• Logo

Allied Publications

Europe
പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് ഇ​പ്സ്വി​ച്ച് മ​ല​യാ​ളി​ക​ൾ; ആ​ഘോ​ഷ രാ​വൊ​രു​ക്കി കെ​സി​എ
Share
ഇ​പ്സ്വി​ച്ച്: ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ഗം​ഭീ​ര​മാ‌​യി ആ​ഘോ​ഷി​ച്ച് ഇ​പ്സ്വി​ച്ചി​ലെ മ​ല​യാ​ളി​ക​ൾ. ഈ​സ്റ്റ് ആം​ഗ്ലി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​ന്നാ​യ ഇ​പ്സ്വി​ച് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​സി​എ) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

കെ​സി​എ​യു​ടെ ര​ക്ഷാ​ധി​കാ​രി ഡോ. ​അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്ത തി​രു​പ്പി​റ​വി​ന​വ​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ൽ ഫാ. ​ടോ​മി മ​ണ​വാ​ള​ൻ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ അ​ണി​നി​ര​ന്ന ക​ലാ​സ​ന്ധ്യ വേ​ദി​യി​ൽ ആ​വേ​ശ​ത്തി​ര​യി​ള​ക്കി​യ ദൃ​ശ്യ​ശ്ര​വ​ണ വി​രു​ന്നാ​ണ് സ​മ്മാ​നി​ച്ച​ത്.

വി​വി​ധ മ്യൂ​സി​ക് വേ​ദി​ക​ളി​ലൂ​ടെ യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​നാ​യ അ​ഭി​ജി​ത് യോ​ഗി​യു​ടെ സം​ഗീ​ത വി​രു​ന്ന് ആ​ഘോ​ഷ​ത്തി​ന് ഇ​ര​ട്ടി മ​ധു​ര​മാ​ണ് പ​ക​ർ​ന്ന​ത്. അ​ഭി​ജി​ത്തി​നൊ​പ്പം പ്ര​ശ​സ്ത ഗാ​യി​ക രേ​ഷ്മ​യും കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ ആ​ഘോ​ഷ​രാ​വ് സം​ഗീ​ത​സാ​ന്ദ്ര​മാ​യി.



ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ ആ​ടി​യും പാ​ടി​യും സ​മ്മാ​ന​ങ്ങ​ളും ആ​ശം​സ​ക​ളു​മാ​യി സാ​ന്താ​ക്ലോ​സും ഇ​പ്സ്വി​ച് മ​ല​യാ​ളി​ക​ളു​ടെ ക​രോ​ൾ സം​ഘ​ത്തി​ന്‍റെ ക​രോ​ൾ ഗാ​ന​ങ്ങ​ളും ഒ​പ്പം താ​ളം പി​ടി​ച്ചും നൃ​ത്തം ചെ​യ്തും സ​ദ​സും ചേ​ർ​ന്ന​പ്പോ​ൾ ക്രി​സ്തു​മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ സം​ഘ​ടി​പ്പി​ച്ച ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള വി​വി​ധ ഹോം ​അ​പ്ല​യ​ൻ​സ​സും ട്രാ​വ​ൽ വൗ​ച്ച​റും സ​മ്മാ​ന​മാ​യി ന​ൽ​കി. കെ​സി​എ സം​ഘ​ടി​പ്പി​ച്ച കേ​ക്ക് ബേ​ക്കിം​ഗ് പ​രി​ശീ​ല​ന​ത്തി​ൽ ത​യാ​റാ​ക്കി​യ മി​ക്സ് ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ കേ​ക്ക് മു​റി​ച്ചാ​യി​രു​ന്നു തി​രു​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.



കെ​സി​എ ഡി​ന്ന​ർ ഒ​രു​ക്കി​യി​രു​ന്നു. മാ​സ്മ​രി​ക​ത നി​റ​ഞ്ഞ ക​ലാ​സ​ന്ധ്യ​യും ക്രി​സ്മ​സ് ക​രോ​ളും സം​ഗീ​ത വി​രു​ന്നും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഗ്രാ​ൻ​ഡ് ഡി​ന്ന​റും ഡി​സ്‌​ക്കോ​യും അ​ട​ക്കം വേ​ദി​യെ കോ​രി​ത്ത​രി​പ്പി​ച്ച ആ​ഘോ​ഷ രാ​വ് ഇ​പ്സ്വി​ച് മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യു​ടെ ആ​ഘോ​ഷ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

കെ​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജോ, സെ​ക്ര​ട്ട​റി ജു​നോ ജോ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ലു, ട്ര​ഷ​റ​ർ ടോം​ജോ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.