• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​റി​ൽ പി​റ​വി​ത്തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി: നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു
Share
മാ​ഞ്ച​സ്റ്റ​ർ സിറ്റി: മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് തോ​മ​സ് മി​ഷ​നി​ൽ പി​റ​വി​ത്തി​രു​ന്നാ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. പാ​തി​രാ​കു​ർ​ബാ​ന​യി​ലും പി​റ​വി​ത്തി​രു​ന്നാ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

രാ​ത്രി എ​ട്ട​ര​യോ​ടെ വി​ഥി​ൻ​ഷോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം കാ​ർ​മി​ക​നാ​യി. അ​ത്യാ​ഘോ​ഷ​പൂ​ർ​വ​മാ​യ പാ​ട്ടു​കു​ർ​ബാ​ന മ​ധ്യേ തി​രു​പ്പി​റ​വി​യും തു​ട​ർ​ന്ന് ഉ​ണ്ണീ​ശോ​യ്ക്ക് തീ ​കാ​യ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ന്നു.



അ​ൾ​ത്താ​ര സം​ഘ​ത്തി​നൊ​പ്പം പ്ര​ദ​ക്ഷി​ണ​മാ​യി എ​ത്തി ദേ​വാ​ല​യ ക​വാ​ട​ത്തി​ലാ​ണ് തീ ​കാ​യ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്. ത​ന്‍റെ ഏ​ക​ജാ​ത​നെ ന​ൽ​കാ​ൻ ത​ക്ക​വി​ധം ദൈ​വം ലോ​ക​ത്തെ അ​ത്ര​മേ​ൽ സ്നേ​ഹി​ച്ച​തു​പോ​ലെ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളി​ലും ത​ള​രാ​തെ ദൈ​വ​ത്തെ മു​റു​കെ​പ്പി​ടി​ച്ചു മു​ന്നോ​ട്ടു​പോ​കു​വാ​ൻ ജോ​സ​ച്ച​ൻ ദൈ​വ​ജ​ന​ത്തെ ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് എ​സ്എം​വൈ​എ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ന്താ​ക്ലോ​സി​ന് സ്വീ​ക​ര​ണ​വും ക​രോ​ൾ ഗാ​നാ​ലാ​പ​ന​വും ന​ട​ന്നു. സാ​ന്താ​ക്ലോ​സി​നൊ​പ്പം ചു​വ​ടു​ക​ൾ വ​ച്ച് എ​സ്എം​വൈ​എം പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രും ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.



മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ട്രീ ​ഹാ​മ്പ​റി​ലൂ​ടെ ചാ​രി​റ്റി ഫ​ണ്ട് റെ​യി​സിം​ഗ് ന​ട​ന്നു. ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ൾ ആ​ണ് സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്. തു​ട​ർ​ന്ന് ജോ​സ് അ​ച്ച​ൻ മു​റി​ച്ചു​ന​ൽ​കി​യ ക്രി​സ്മ​സ് കേ​ക്ക് രു​ചി​ച്ചു സ​ന്തോ​ഷം പ​ങ്കി​ട്ടാ​ണ് ഏ​വ​രും ദേ​വാ​ല​യ​ത്തി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്.

ട്ര​സ്റ്റി​മാ​രാ​യ റോ​സ്ബി​ൻ, ജോ​ബി​ൻ, ട്വി​ങ്കി​ൾ എ​ന്നി​വ​രും പാ​രി​ഷ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.