• Logo

Allied Publications

Europe
യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം, ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ണം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ
Share
വ​ത്തി​ക്കാ​ൻ സി​റ്റി: ഗാ​സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ബ​ന്ദി​ക​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഉ​ട​ന​ടി സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ച് ഗാ​സ​യി​ലെ മാ​നു​ഷി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക്രി​സ്മ​സ് ദി​ന​ത്തി​ലെ ഊ​ർ​ബി എ​ത്ത് ഓ​ർ​ബി (ന​ഗ​ര​ത്തി​നും ലോ​ക​ത്തി​നു​മു​ള്ള) അ​നു​ഗ്ര​ഹ സ​ന്ദേ​ശ​ത്തി​ൽ മാ​ർ​പാ​പ്പ ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത മാ​ർ​പാ​പ്പ, ഇ​സ്ര​യേ​ലി​നെ​യും പ​ല​സ്തീ​നെ​യും ഓ​ർ​ത്തു വി​ല​പി​ച്ചു.

“ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഭീ​ക​രാ​ക്ര​മ‌​ണം നേ​രി​ട്ട​വ​രു​ടെ വേ​ദ​ന എ​ന്‍റെ ഹൃ​ദ​യ​ത്തെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തു​ന്നു. ബ​ന്ദി​ക​ളാ​ക്കി വ​ച്ചി​രി​ക്കു​ന്ന​വ​രെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ആ​വ​ർ​ത്തി​ക്കു​ന്നു. നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ൾ​ക്കു ഹാ​നി​ക​ര​മാ​യ സൈ​നി​ക​നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം. ഉ​ട​ന​ടി സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ച് ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണം” മാ​ർ​പാ​പ്പ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു വ​ർ​ഷ​മാ​യി റ​ഷ്യ​ൻ അ​ധി​നി​വേ​ശം നേ​രി​ടു​ന്ന യു​ക്രെ​യ്നി​ൽ സ​മാ​ധാ​നം പു​ല​രാ​നാ​യി മാ​ർ​പാ​പ്പ പ്രാ​ർ​ഥി​ച്ചു. “വ​ർ​ഷ​ങ്ങ​ളാ​യി യു​ദ്ധ​വും അ​സ്ഥി​ര​ത​യും നേ​രി​ടു​ന്ന സി​റി​യ, ല​ബ​ന​ൻ, യെ​മ​ൻ രാ​ജ്യ​ങ്ങ​ളി​ൽ രാ​ഷ്‌​ട്രീ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം. അ​ർ​മേ​നി​യ​യും അ​സ​ർ​ബൈ​ജാ​നും ത​മ്മി​ലും ഉ​ത്ത​ര​ദ​ക്ഷി​ണ കൊ​റി​യ​ക​ൾ ത​മ്മി​ലും സ​മാ​ധാ​ന​മു​ണ്ടാ​ക​ണം”​മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യി മാ​റി​യ ദ​ശ​ല​ക്ഷ​ങ്ങ​ളെ മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ചു.

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.