• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ‌ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷം 30ന്
Share
ല​ണ്ട​ൻ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൻ ഒ​രു​ക്കു​ന്ന ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഈ ​മാ​സം 30ന് ​ആ​ഘോ​ഷി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

​ഇ​ന്ത്യ​ൻ സ​മ​യം വെെകുന്നേരം 8.30ന് (യുകെ സമ‌യം മൂന്ന് പിഎം) ​വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ക്കു​ന്ന ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷം ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തും (അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ സി​റോ മ​ല​ബാ​ർ മൈ​ഗ്രേ​ന്‍റ്സ് യൂ​റോ​പ്പ്), ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്ഞാ​ന ത​പ​സ്വി സ്വാ​മി ഗു​രു​ര​ത്ന​വും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കും. എ​ൻ ആ​ർ​കെ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​ക്കി​യും പ​ങ്കെ​ടു​ക്കും.

എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും (ക​വി​ത​ക​ൾ, ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​ല​പി​ക്കു​വാ​നും) ആ​ശ​യ വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തു​വാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ ​ക​ലാ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​ർ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചാ​ണു ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക. ഇ​തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ങ്ങ​ളെ ആ​ധി​കാ​രി​മാ​യി പ്ര​തി​ക​രി​ക്കു​വാ​ൻ ക​ഴി​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ മ​ന്ത്രി​മാ​രോ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​യാ​യി​രി​ക്കും ന​ട​ക്കു​ക.

ഡി​സം​ബ​ർ 30ന് ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നാ​ൽ മ​റ്റ് ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളേ​യും ഈ ആ​ഘോ​ഷ​ത്തി​ലേ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നതായി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ (പ്ര​സി​ഡന്‍റ്) 0491 575 318 1523, ജോ​ളി ത​ട​ത്തി​ൽ (ചെ​യ​ർ​മാ​ൻ) 0491 714 426 264, ബാ​ബു തോ​ട്ട​പ്പി​ള്ളി (ജ​നറൽ സെ​ക്ര​ട്ട​റി) 0447577834, ഷൈ​ബു ജോ​സ​ഫ് (ട്ര​ഷ​റ​ർ).

കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.
ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ചു; അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ ന​ഷ്‌ട​പ​രി​ഹാ​രം.
ഡ​ബ്ലി​ന്‍: ഗ​ര്‍​ഭി​ണി​യാ​യ​തി​ന്‍റെ പേ​രി​ല്‍ സ്ഥി​ര​ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന് 56,000 യൂ​റോ (ഏ​ക​ദേ​ശം അ​ര​ക്കോ​ടി ഇ​ന്ത്യ​ൻ ര
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച.
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ.
സി​സേ​റി​യ​നി​ലൂ​ടെ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി നീ​നു; അ​ഞ്ചാ​മ​ന് മാ​മോ​ദീ​സ ന​ല്കി​യ​ത് മാ​ർ സ്രാ​മ്പി​ക്ക​ൽ.
സ്റ്റീ​വ​നേ​ജ്: അ​ഞ്ചാ​മ​ത്തെ കു​ഞ്ഞി​നും സി​സേ​റി​യ​നി​ലൂടെ ജ​ന്മം ന​ൽ​കി നീ​നു ജോ​സ്.
കാ​ബി​ന്‍ ക്രൂ​വു​മാ​യി ശ​മ്പ​ള ക​രാ​റി​ലെ​ത്തി ലു​ഫ്താ​ന്‍​സ.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കാ​ബി​ൻ ക്രൂ​വി​നു​ള്ള ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജ​ർ​മ​ൻ എ​യ​ർ​ലെെ​ൻ​സാ​യ ലു​ഫ്താ​ന്‍​സ.