• Logo

Allied Publications

Americas
രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ വ​സ​തി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
Share
ന്യൂ​യോ​ർ​ക്ക്: ആ​റാം ഊ​ഴ​ത്തി​നൊ​രു​ങ്ങി ഇ​ല്ലി​നോ​യി എ​ട്ടാം ഡി​സ്ട്രി​ക്ടി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടാ​നൊ​രു​ങ്ങി യു​എ​സ് കോ​ൺ​ഗ്ര​സ്മാ​ൻ രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​ന് ശേ​ഷം ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ വ​സ​തി​യി​ൽ വ​ച്ച് ഫൊ​ക്കാ​ന ഡി​സി റീ​ജി​യ​നി​ൽ നി​ന്നു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്മാ​ൻ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി.

മൂ​ന്നാം വ​യ​സി​ൽ അ​മേ​രി​ക്ക​യി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം എ​ത്തി​ച്ചേ​ർ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കൃ​ഷ്ണ​മൂ​ർ​ത്തി ത​ന്‍റെ ബാ​ല്യ​കാ​ല​ത്തെ സാ​മ്പ​ത്തി​ക പോ​രാ​ട്ട​ങ്ങ​ളും അ​തി​ന് അ​മേ​രി​ക്ക ന​ൽ​കി​യ പി​ന്തു​ണ​യേ​യും ഓ​ർ​മി​ച്ചു.

വി​ഷ​മ​ഘ​ട്ട​ത്തി​ൽ അ​ക​മ​ഴി​ഞ്ഞ് പി​ന്തു​ണ ന​ൽ​കി​യ അ​മേ​രി​ക്ക​യ്ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ട​ണ​മെ​ന്ന ത​ന്‍റെ പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് താ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത് എ​ന്ന് കൃ​ഷ്ണ​മൂ​ർ​ത്തി വെ​ളി​പ്പെ​ടു​ത്തി.

ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ലൂ​ടെ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ വി​ജ​യ​ഗാ​ഥ​യെ പ്ര​ശം​സി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​മേ​രി​ക്ക​യു​ടെ വി​ജ​യ​ത്തി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ പ​ങ്കി​നെ പ​റ്റി ക​ണ​ക്കു​ക​ൾ നി​ര​ത്തി സം​സാ​രി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ അ​മേ​രി​ക്ക​ൻ രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ൽ മു​ൻ​നി​ര​യി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.



ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ഡോ. ​ക​ലാ ഷ​ഹി, റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ങ്ക​ച്ച​ൻ, ഫൊ​ക്കാ​ന ട്ര​സ്റ്റീ ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, മാ​ധ​വ​ൻ നാ​യ​ർ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം അ​ല​ക്സ് എ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫൊ​ക്കാ​ന​യു​ടെ ഡി​സി റീ​ജി​യ​നി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്രീ​തി സു​ധ ( KaGw), ബീ​ന ടോ​മി (KCS), വി​ജോ​യ് പ​ട്ട​മ​ടി (Kairali Baltimore), ജോ​ൺ​സ​ൺ ത​ങ്ക​ച്ച​ൻ (GRAMAM Richmond) എ​ന്നി​വ​രോ​ടൊ​പ്പം, സം​ഘ​ട​ന​ക​ളി​ലെ മ​റ്റു വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ പ്രാ​തി​നി​ധ്യം വി​രു​ന്നി​നു മാ​റ്റ് കൂ​ട്ടി.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ