• Logo

Allied Publications

Europe
മ​ദ്യ​ത്തി​നും വൈ​നി​നും നി​കു​തി വ​ർ​ധി​പ്പി​ക്ക​ണം: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Share
ബ​ര്‍​ലി​ന്‍: മ​ദ്യ​ത്തി​നും ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍​ക്കും ഉ​യ​ര്‍​ന്ന നി​കു​തി ചു​മ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. മ​ദ്യ​പാ​ന​വും അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും മൂ​ലം മ​രി​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​തി​നാ​ണ് പു​തി​യ നി​ർ​ദേ​ശ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ​ല യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും ബി​യ​റി​നും സ്പി​രി​റ്റി​നും നി​കു​തി ചു​മ​ത്തു​ന്നു​ണ്ട്. പ​ക്ഷേ വൈ​നി​ന് ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ത് ബാ​ധ​ക​മ​ല്ല.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, ഓ​രോ വ​ര്‍​ഷ​വും 2.6 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ മ​ദ്യ​പാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ മ​രി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം വ​ർ​ഷം തോ​റും മ​രി​ക്കു​ന്ന​ത്.

ഉ​യ​ര്‍​ന്ന നി​കു​തി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ക​മ്പ​നി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​ഞ്ഞു.

‌അ​നാ​രോ​ഗ്യ​ക​ര​മാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് നി​കു​തി ചു​മ​ത്തു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​മു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്നു. ഇ​ത് സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​ണ്. മ​ദ്യ​പാ​നം അ​ക്ര​മ​ങ്ങ​ളും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

194 അം​ഗ​രാ​ജ്യ​ങ്ങ​ളി​ല്‍ 108 എ​ണ്ണം ഇ​തി​ന​കം ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ചി​ല നി​കു​തി​ക​ള്‍ ചു​മ​ത്തു​ന്നു​ണ്ട്. കു​റ​ഞ്ഞ വി​ല​യു​ള്ള മ​ദ്യം മ​ദ്യ​ത്തി​ന്‍റെ ഉ​പ​ഭോ​ഗം വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് ത​ട​യു​ന്ന​തി​നും പു​തി​യ നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

ജാ​ക്കും ഗ്രെ​യ്സും അ​യ​ർ​ല​ൻ​ഡി​ലെ ജ​ന​പ്രി​യ പേ​രു​ക​ൾ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ക​ഴി​ഞ്ഞവ​ർ​ഷത്തെ ഏ​റ്റ​വും ജ​ന​പ്രി​യ നാ​മ​ങ്ങ​ളാ​യി ജാ​ക്ക്, ഗ്രെ​യ്‌​സ് എ​ന്നി​വ മാ​റി.
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു.
ലണ്ടൻ: പ്ര​മു​ഖ​വ്യ​വ​സാ​യി​യും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് മേ​ധാ​വി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ്’ ബ്രി​ട്
സെ​വ​ൻ ബീ​റ്റ്‌​സ് സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഗീ​തോ​ത്സ​വം ശ​നി​യാ​ഴ്ച.
സ്റ്റീ​വ​നേ​ജ്: ക​ലാ​സ്വാ​ദ​ക​ർ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നൃ​ത്ത​സം​ഗീ​ത​ദൃ​ശ്യ ക​ലാ​മാ​മാ​ങ്കം ശ​നി​യാ​ഴ്ച സ്റ്റീ​വ​നേ​ജി
ഡോ.​എ.​ജെ. ജേ​ക്ക​ബ് പ്ര​സ്റ്റ​ണി​ല്‍ അ​ന്ത​രി​ച്ചു.
പ്ര​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​റാ​യി​രു​ന്ന പാ​ലാ ഇ​ട​മ​റ്റം ആ​യ​ത്ത​മ​റ്റം പ​രേ​ത​നാ​യ ഡോ.​എ.
അ​യ​ർ​ലൻഡിൽ​ പൊ​തു​ഗ​താ​ഗ​തം ഉപ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​വ്.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻഡി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധന​വ് .