• Logo

Allied Publications

Americas
മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം ഇ​ന്ന് വെെ​കു​ന്നേ​രം
Share
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ(​മാ​ഗ്) 2024ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ മ​ത്സ​രി​ക്കു​ന്ന ശ​ക്ത​രാ​യ ര​ണ്ട് പാ​ന​ൽ ടീ​മു​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും തു​റ​ന്ന സം​വാ​ദ​ത്തി​നും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും (ഐപിസിഎൻഎ) പ്ര​വാ​സി ചാ​ന​ലും സം​യു​ക്ത​മാ​യി വേ​ദി​യൊ​രു​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്) ആ​സ്ഥാ​ന​കേ​ന്ദ്ര​മാ​യ കേ​ര​ളാ ഹൗ​സി​ലാ​ണ് (1415, Packer Lane, Stafford) ഡി​ബേ​റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സാ​മു​ദാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ളാ​യ മാ​ത്യൂ​സ് മു​ണ്ട​ക്ക​ലും ബി​ജു ചാ​ല​യ് ക്ക​ലും പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ച്ചു നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ണ്ട് ശ​ക്ത​മാ​യ പാ​ന​ലു​ക​ൾ ആ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ മാ​ഗ് ഇ​ല​ക്ഷ​ൻ ഗോ​ദ​യി​ൽ കൊ​മ്പ് കോ​ർ​ക്കു​ന്ന​ത്.

ര​ണ്ടു പാ​ന​ലു​കാ​രും വി​ജ​യം ല​ക്ഷ്യ​മാ​ക്കി, കേ​ര​ള​ത്തി​ലെ ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി വി​വി​ധ രീ​തി​ക​ളി​ൽ ആ​വേ​ശ​ക​ര​മാ​യ പ്ര​ച​ര​ണം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​ധാ​ന​പ​ങ്കു വ​ഹി​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ച​യ​പെ​ടു​ന്ന​തി​നൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്വ​ന്ത​മാ​യ ആ​സ്ഥാ​ന​മു​ള്ള (കേ​ര​ള ഹൗ​സ്), അം​ഗ​സം​ഖ്യ​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ് മാ​ഗ്. മാ​ഗി​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഈ ​ഡി​ബേ​റ്റി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്‌​യു​ന്നു​വെ​ന്ന് ഐ​പി​സി​എ​ൻ​എ, ചാ​ന​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​വാ​ദ​ത്തി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം https://youtube.com/live/k_WgAQQ2UCU?feature=share ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​വാ​സി ചാ​ന​ലി​ൽ പു​നഃ​സം​പ്രേ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ​റ​ന്‍​സ് എ​ട്ട് മു​ത​ൽ ഡാ​ള​സി​ൽ.
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​
ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ഏ​പ്രി​ൽ 20ന്.
ഡാ​ള​സ്: ഡാ​ള​സി​ലു​ള്ള റാ​ന്നി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് ക​രോ​ൾ​ട്ട​ൻ മേ​രി ഹെ​ഡ്ഗ​ർ​ട്ട​
പൊ​ങ്കാ​ല പൊ​ടി​പൂ​ര​മാ​ക്കി ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി 24ന് ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.