• Logo

Allied Publications

Americas
സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന് ക​രു​ത്തു​റ്റ നേ​തൃ​ത്വം
Share
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) 2024ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​ങ്ങ​ളാ​ണ് പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സം​ഘ​ദ​ന​യു​ടെ സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ലു​ള്ള കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ൽ കൂ​ടി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഐ​ക്യ​ക​ണ്ടേ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ്: സ​ഖ​റി​യ കോ​ശി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ: സ​ണ്ണി കാ​രി​യ്ക്ക​ൽ, സെ​ക്ര​ട്ട​റി: ജി​ജി ഓ​ലി​ക്ക​ൻ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ: ര​മേ​ഷ് അ​ത്തി​യോ​ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: മോ​നി തോ​മ​സ്, ജോ​യി​ന്‍റ് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ: സ​ജു കു​ര്യാ​ക്കോ​സ്.

ഹൂ​സ്റ്റ​ണി​ലെ ഒ​ന്പ​ത് മ​ല​യാ​ളി വ്യ​വ​സാ​യി സം​രം​ഭ​ക​രെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ടു 2012ൽ ​രൂ​പം​കൊ​ണ്ട സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് അ​തി​ന്‍റെ ജൈ​ത്ര​യാ​ത്ര​യി​ൽ 11 വ​ർ​ഷം പി​ന്നി​ട്ട് പു​തി​യ വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ സം​ഘ​ട​ന​യു​ടെ നാ​ൾ​വ​ഴി​ക​ൾ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ എ​ഴു​തി ചേ​ർ​ക്കു​വാ​ൻ പ​ല പു​തി​യ പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക്ക​രി​ക്കു​മെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ കോ​ശി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കു​വാ​ൻ ക​ഴി​ഞ്ഞ സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ൽ സ​ഹാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ​വ​ര്ക്കും ന​ന്ദി അ​റി​യി​ക്കു​ക​യും സം​ഘ​ട​ന​യ്ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ നി​സ്വാ​ർ​ത്ഥ സേ​വ​ന​ങ്ങ​ളെ പു​തി​യ സാ​ര​ഥി​ക​ൾ ശ്ലാ​ഘി​ച്ചു.

ഇ​പ്പോ​ൾ ബി​സി​ന​സ് സം​രം​ഭ​ക​രാ​യ 31 അം​ഗ​ങ്ങ​ൾ സം​ഘ​ട​ന​യ്ക്ക് ഊ​ർ​ജ​സ്വ​ല​മാ​യ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. ഹൂ​സ്റ്റ​ണി​ലെ ഏ​തൊ​രാ​ൾ​ക്കും ഏ​താ​വ​ശ്യ​ത്തി​നും സ​മീ​പി​ക്കാ​വു​ന്ന പ്ര​സ്ഥാ​ന​മാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ്‍ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ്.

ഈ ​വ​ർ​ഷം എ​സ്ഐ​യു​സി​സി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് കൊ​ളാ​ച്ചേ​രി​ൽ, സെ​ക്ര​ട്ട​റി ബ്രൂ​സ് കൊ​ളം​ബ​യി​ൽ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ര​മേ​ശ് അ​ത്തി​യോ​ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ചാ​ക്കോ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്ക് കൈ​ത്താ​ങ്ങു ന​ൽ​കി വ​രു​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു. സം​ഘ​ട​ന​യു​ടെ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന്‌ നി​യു​ക്ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ​റ​ന്‍​സ് എ​ട്ട് മു​ത​ൽ ഡാ​ള​സി​ൽ.
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​
ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ഏ​പ്രി​ൽ 20ന്.
ഡാ​ള​സ്: ഡാ​ള​സി​ലു​ള്ള റാ​ന്നി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് ക​രോ​ൾ​ട്ട​ൻ മേ​രി ഹെ​ഡ്ഗ​ർ​ട്ട​
പൊ​ങ്കാ​ല പൊ​ടി​പൂ​ര​മാ​ക്കി ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി 24ന് ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.