• Logo

Allied Publications

Middle East & Gulf
കേ​ളി കു​ടും​ബ​വേ​ദി ക​ലാ അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Share
റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്ര​വാ​സി​ക​ളാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ പ്രോത്സാ​ഹി​പ്പി​ക്കു​ക​യും സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ചി​ത്ര ര​ച​ന, നൃ​ത്തം എ​ന്നി​വ​യാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. 55 കു​ട്ടി​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ത്ര ര​ച​ന​യി​ൽ അ​ൽ യാ​സ്മി​ൻ ഇന്‍റ​ർനാ​ഷ​ണ​ൽ സ്കൂ​ൾ അധ്യാ​പി​ക വി​ജി​ല ബി​ജു, നൃ​ത്തം അ​ഭ്യ​സി​പ്പി​ക്കാ​ൻ നേ​ഹ പു​ഷ്പ​പ​രാ​ജ്, ഇ​ന്ദു മോ​ഹ​ൻ എ​ന്നി​വ​രാ​ണ് അ​ധ്യാ​പ​ക​രാ​യു​ള്ള​ത്.

കു​ടും​ബ വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്‌​ഘാ​ട​ന പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി ഗീ​വ​ർഗീസ് ഇ​ടി​ച്ചാ​ണ്ടി പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.



കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ടി.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്‌ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

മ​ല​യാ​ളം വി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ കേ​ളി മ​ധു​രം മ​ല​യാ​ളം പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ നേ​ഹ പു​ഷ്പ​രാ​ജ്‌, മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഡ​ബ്ല്യൂ​എം​എ​ഫ് അ​ൽ​ഖ​ർ​ജ് പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ അ​ൽ​ന എ​ലി​സ​ബ​ത്ത് ജോ​ഷി എ​ന്നി​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം യ​ഥാ​ക്ര​മം കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ എ​ന്നി​വ​ർ ന​ട​ത്തി.

കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ന വി​.എ​സ് ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

സൗ​ദി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ച് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ
സ​ഫി​യ അ​ജി​ത്ത് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്; ദ​മാം ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ് ചാ​മ്പ്യ​ന്മാ​ർ.
ദ​മാം: ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ കൊ​ണ്ട് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കാ​യി​ക​പ്രേ​മി​ക​ളെ ത്ര​സി​പ്പി​ച്ച ന​വ​യു​ഗം സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​
ഐ​ക്യ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം തി​രി​ച്ചുപി​ടി​ക്കാ​ൻ കൈ​കോ​ർ​ക്ക​ണം: പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ.
റി​യാ​ദ്: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ വി​ഭ​ജ​നം പോ​ലു​ള്ള വ​ലി​യ ദു​ര​ന്ത​മു​ഖ​ത്തും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ര
നൃ​ത്ത സം​ഗീ​ത നി​ശ അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റി.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ്രോ​ഗ്രാം നി​ന​വ് 2024 റൂ​വി​യി​ലെ അ​ൽഫ​ലാ​ജ് ഹോ​ട്
ക​ളി​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ഫു​ജൈ​റ: കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര ബോ​ധ​വും യു​ക്തി​ചി​ന്ത​യും ഉ​ണ​ർ​ത്താൻ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റും ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള