• Logo

Allied Publications

Americas
റോ​യ് ജോ​ർ​ജ് ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ഫൊ​ക്കാ​ന​യു​ടെ 2024 2026 കാ​ല​യ​ള​വി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഡോ. ​ക​ല ഷ​ഹി​യു​ടെ പാ​ന​ലി​ൽ നി​ന്ന് റോ​യ് ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് മ​ത്സ​രി​ക്കു​ന്നു.

കാ​ലി​ഫോ​ർ​ണി​യാ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ക​ഴി​വു​റ്റ സം​ഘാ​ട​ക​നു​മാ​ണ് റോ​യ്. അ​ഖി​ല കേ​ര​ള ബാ​ല​ജ​ന സ​ഖ്യ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സം​ഘ​ട​നാ രം​ഗ​ത്തേ​ക്ക് വ​ന്ന​ത്.

ബാ​ല​ജ​ന സം​ഖ്യ​ത്തി​ന്‍റെ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യും ഓ​ൾ ഇ​ന്ത്യ കാ​ത്ത​ലി​ക് യൂ​ണി​വേ​ഴ്സി​റ്റീ​സ് ഫെ​ഡ​റേ​ഷ​ൻ (ഐ​ക്ക​ഫ്) സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചു.

യു​സി​എ​ൽ​എ​യി​ൽ നി​ന്ന് ഫി​ലിം സ്റ്റ​ഡീ​സ് പൂ​ർ​ത്തി​യാ​ക്കി​യ റോ​യ് ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് അ​ക്കാ​ദ​മി അ​വാ​ർ​ഡ്സ്, അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി ടി​വി ഷോ​ക​ളു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ എ​ഞ്ചി​നീ​യ​ർ ആ​യി​രു​ന്നു.

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ഡി​സ്ട്രി​ബ്യൂ​ട്ട​റു​മാ​യ അ​ദ്ദേ​ഹം ഏ​ഷ്യാ​നെ​റ്റ് ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്സ് നി​ർ​മാ​താ​വും ഷോ ​ഡ​യ​റ​ക്ട​റും ആ​യി​രു​ന്നു. മോ​ർ​ട്ഗേ​ജ് ബാ​ങ്ക​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​യ് ജോ​ർ​ജ് ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക, ചെ​സ് ബാ​ങ്ക് തു​ട​ങ്ങി​യ മു​ഖ്യ ബാ​ങ്കിം​ഗ് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡി​ഫോ​ൾ​ട്ട് പ്ര​ഫ​ഷ​ണ​ൽ​സി​ന്‍റെ ബോ​ർ​ഡ് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. റെ​ഡ്‌​ലാ​ൻ​ഡ് റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ആ​യി​രു​ന്നു. സൗ​ത്ത് ഏ​ഷ്യ​ൻ ജേ​ർ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​യി​ലും അ​മേ​രി​ക്ക​ൻ ഫോ​റി​ൻ പ്ര​സ് അ​സോ​സി​യേ​ഷ​നി​ലും ലോ​സ് ആ​ഞ്ച​ൽ​സ് പ്ര​സ് ക്ല​ബി​ലും അം​ഗ​മാ​ണ്.

ബ​ഹു​മു​ഖ പ്ര​തി​ഭ​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹം അം​ഗീ​ക​രി​ക്കു​ന്ന റോ​യ് ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് ശ്ര​ദ്ധേ​യ​നാ​യ സം​ഘാ​ട​ക​നും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​പ്പം നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള വ്യ​ക്തി​യാ​ണ്.

ന​വീ​ന ആ​ശ​യ​ങ്ങ​ൾ, ശു​ഭാ​പ്തി വി​ശ്വാ​സം, ക​ഠി​നാ​ധ്വാ​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന മി​ക​വ് എ​ല്ലാം ഫൊ​ക്കാ​ന​യ്ക്കും 2024 2026 കാ​ല​യ​ള​വി​ലെ ത​ന്‍റെ ടീ​മി​നും ഒ​രു വ​ലി​യ മു​ത​ൽ കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് ഡോ. ​ക​ല ഷ​ഹി അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ നി​ര​യി​ൽ ക​ഴി​വു​റ്റ​വ​രും പു​തു​മു​ഖ​ങ്ങ​ളും പ്ര​ഫ​ഷ​ണ​ൽ വ്യ​ക്തി​ത്വ​ങ്ങ​ളും ക​ട​ന്നു വ​രു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ത്ഥി രാ​ജ​ൻ സാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ​റ​ന്‍​സ് എ​ട്ട് മു​ത​ൽ ഡാ​ള​സി​ൽ.
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​
ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ഏ​പ്രി​ൽ 20ന്.
ഡാ​ള​സ്: ഡാ​ള​സി​ലു​ള്ള റാ​ന്നി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് ക​രോ​ൾ​ട്ട​ൻ മേ​രി ഹെ​ഡ്ഗ​ർ​ട്ട​
പൊ​ങ്കാ​ല പൊ​ടി​പൂ​ര​മാ​ക്കി ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി 24ന് ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.