• Logo

Allied Publications

Americas
ഷാ​ജി സാ​മു​വേ​ൽ ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ൽ പെ​ൻ​സ​ൽ​വേ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാനത്തേക്ക് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള ഷാ​ജി സാ​മു​വേ​ൽ മ​ത്സ​രി​ക്കു​ന്നു.

ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ജി ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ഫൊ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ളെ ഫൊ​ക്കാ​ന​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും നി​ർ​ണാ​യാ​ക പ​ങ്ക് വ​ഹി​ക്കു​ന്ന വ്യ​ക്തി​യാ​ണ്.

ഈ ​നേ​ട്ട​മാ​ണ് വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രും പ്രേ​രി​പ്പി​ക്കു​ന്ന​ത്. സ​ജി​മോ​ൻ ആ​ന്‍റ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷാ​ജി സാ​മു​വേ​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

ഫി​ലാ​ഡ​ൽ​ഫി​യ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹ്യ സാം​സ്കാ​രി​ക​രാ​ഷ്ട്രീ​യ​സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വാ​ണ് ഷാ​ജി സാ​മു​വേ​ൽ. സൗ​മ്യ​പ്ര​കൃ​ത​ക്കാ​ര​നാ​യ ഷാ​ജി സാ​മു​വേ​ൽ മ​ല​യാ​ളി​ക​ളു​ടെ ഏ​തു കാ​ര്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​റു​ണ്ട്.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യി​ട്ടു​ള്ള ഷാ​ജി സാ​മു​വേ​ൽ ഒ​രു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്.



ഫി​ലാ​ഡ​ൽ​ഫി​യ ഏ​രി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴും ഫി​ലാ​ഡ​ൽ​ഫി​യ ഏ​രി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും വ​ള​രെ അ​ധി​കം സു​ഹൃ​ത്തു​ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ഷാ​ജി ത​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ലൂ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ട​യി​ൽ സു​പ​രി​ചി​ത​നു​മാ​ണ്.

കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് കോ​ൺ​ഗ്ര​സ് എമ്മിന്‍റെ പ്ര​വ​ർ​ത്ത​ക​നാ​യി സ്കൂ​ൾ കോ​ള​ജ് ത​ല​ങ്ങ​ളി​ൽ സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി നേ​ത്യു​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്ന നേ​താ​വാ​ണ്‌ ഷാ​ജി. കേ​ര​ള യൂ​ത്തു ഫ്ര​ണ്ടി​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ കേ​ര​ള രാ​ഷ്ട്രി​യ​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ബോ​ഴാ​ണ് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​ത്.

കേ​ര​ള കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​മാ​ണ് പി​ന്നീ​ട് അ​മേ​രി​ക്ക​ൻ സം​സ്കാ​രി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ണ്ടാ​യ പ്ര​ചോ​ദ​നം.​അ​മേ​രി​ക്ക​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് എ​ന്നും ആ​വേ​ശം പ​ക​രു​ന്ന യു​വ​ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​ണ് ഷാ​ജി.

വെെ​എം​സി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, വൈ​സ്മെ​ൻ​സ് ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച​തി​ന് ശേ​ഷം 2015ൽ ​ആ​ണ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​സ് പ​ള്ളി​യു​ടെ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ജി ഭാ​ര്യ മി​ൽ​സി, മ​ക്ക​ൾ മെ​റീ​ന, സെ​റീ​ന, ജോ​ഷ് എ​ന്നി​വ​രോ​ടൊ​പ്പം ഫി​ലാ​ഡ​ൽ​ഫി​യ​യി​ലാ​ണ് താ​മ​സം.

സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ണ്‍​ഫ​റ​ന്‍​സ് എ​ട്ട് മു​ത​ൽ ഡാ​ള​സി​ൽ.
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​
ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ഏ​പ്രി​ൽ 20ന്.
ഡാ​ള​സ്: ഡാ​ള​സി​ലു​ള്ള റാ​ന്നി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് ക​രോ​ൾ​ട്ട​ൻ മേ​രി ഹെ​ഡ്ഗ​ർ​ട്ട​
പൊ​ങ്കാ​ല പൊ​ടി​പൂ​ര​മാ​ക്കി ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി 24ന് ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.