• Logo

Allied Publications

Americas
മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൈ​നി രാ​ജു ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​ജ​ഴ്‌​സി​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി(​മ​ഞ്ച്) പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൈ​നി രാ​ജു ഫൊ​ക്കാ​ന​യു​ടെ 2024 2026 ഭ​ര​ണ​സ​മി​തി​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ന്യൂ​ജ​ഴ്‌​സി​യി​ൽ നി​ന്നു​ള്ള ഈ ​പ്ര​മു​ഖ വ​നി​താ നേ​താ​വ് ഫൊ​ക്കാ​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യും വി​മ​ൻ​സ് ഫോ​റം എ​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം, റീ​ജ​ണ​ൽ വി​മ​ൻ​സ് ഫോം ​കോ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യി​ൽ വ​ഹി​ച്ചി​ട്ടു​ണ്ട്.

സ​ജി​മോ​ൻ ആ​ന്‍റ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡോ. ​ഷൈ​നി രാ​ജു മ​ത്സ​രി​ക്കു​ന്ന​ത്. അ​വ​താ​രി​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, മ​ത​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക, അ​ധ്യാ​പി​ക, ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ൽ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ് ഷൈ​നി രാ​ജു.

ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​വും​മാ​യി​രു​ന്നു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി(​മ​ഞ്ച്) പ്ര​സി​ഡ​ന്‍റാ​യ ഡോ. ​ഷൈ​നി ഈ ​സം​ഘ​ട​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഡോ. ​ഷൈ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ച് നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും സം​ഘ​ട​യു​ടെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കാ​നും ക​ഴി​ഞ്ഞു. ന്യൂ​ജ​ഴ്‌​സി മേ​ഘ​ല​യി​ലെ ക​ല​സാം​സ്‌​കാ​രി​ക വേ​ദി​ക​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യ ഡോ.​ഷൈ​നി, ടി​വി അ​വ​താ​രി​ക കൂ​ടി​യാ​ണ്.

അ​മേ​രി​ക്ക​ൻ ഡി​യോ​സി​സി​ന്‍റെ എം​എം​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ന്യൂ​ജ​ഴ്‌​സി​യി​ലെ എ​ക്സ​സ് കൗ​ണ്ടി കോ​ള​ജ്, കേ​ൾ​ഡ് വെ​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​ട​ങ്ങ​ളി​ൽ മാ​ത്ത​മാ​റ്റി​സ്‌ അ​ധ്യാ​പി​ക​യാ​യി സേ​വ​നം ചെ​യ്യു​ന്ന ഡോ.​ഷൈ​നി ഒ​രു ഒ​രു ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ൽ കു​ടി​യാ​ണ്.

എ​ക്സ​സ് കൗ​ണ്ടി കോ​ള​ജി​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ക്ലി​നി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ് അ​വ​ർ. കേ​ര​ള​ത്തി​ൽ നി​ന്നും മ​ത്ത​മാ​റ്റി​സി​ൽ മാ​സ്റ്റേ​ഴ്‌​സ് ക​ഴി​ഞ്ഞ ഡോ.​ഷൈ​നി ന്യൂ​ജ​ഴ്‌​സി സ്റ്റേ​റ്റ് കോ​ളേ​ജി​ൽ നി​ന്നും എം​എ​സും പി​എ​ച്ച്ഡി‌​യും ക​ര​സ്ഥാ​മാ​ക്കി​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ് അ​റി​യ​പ്പെ​ടു​ന്ന പാ​ട്ടു​കാ​ര​ൻ കൂ​ടി​യാ​യ രാ​ജു ജോ​യി, മ​ക്ക​ൾ ജെ​ഫ്‌​റി, ജാ​ക്കി.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ