• Logo

Allied Publications

Americas
പി.​സി. മാ​ത്യു​വി​ന് ഗാ​ർ​ല​ൻ​ഡ് സി​റ്റി കൗ​ൺ​സി​ൽ അം​ഗീ​കാ​രം
Share
ഡാ​ള​സ്: ഗാ​ർ​ല​ൻ​ഡ് സി​റ്റി​യു​ടെ മി​ക​ച്ച സി​വി​ക് സെ​ർ​വീ​സി​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി പി. ​സി. മാ​ത്യു​വി​നെ സി​റ്റി കൗ​ൺ​സി​ൽ ആ​ദ​രി​ച്ചു.

ഗാ​ർ​ല​ൻ​ഡ് സി​റ്റി കൗ​ൺ​സി​ലി​ന്‍റെ "ഗാ​ർ​ല​ൻ​ഡ് റീ​ഇ​മാ​ജി​ൻ​ഡ്' എ​ന്ന് പേ​രി​ട്ടു ന​ട​ത്തി​യ വാ​ർ​ഷി​ക ഡി​ന്ന​ർ പാ​ർ​ട്ടി​യി​ൽ ഗാ​ർ​ല​ൻ​ഡ് സി​റ്റി​യു​ടെ വി​വി​ധ ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളു​ടെ​യും ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും സി​റ്റി കൗ​ൺ​സി​ലി​ന്‍റെ​യും സം​യു​ക്ത സാ​ന്നി​ധ്യ​ത്തി​ലാ​ണ് മേ​യ​ർ സ്കോ​ട്ട് ലെ​മേ പ്ലാ​ക് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ഈ ​വ​ർ​ഷം വ​രെ എ​ൻ​വി​റോ​ൺ​മെ​ന്‍റ​ൽ ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ അ​നു​ഷ്ടി​ച്ച സേ​വ​ന​ത്തി​നാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ "ആ​ൻ ഓ​ത്ത് ഫോ​ർ സ​ർ​വൈ​വ​ൽ' എ​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ഹ്ര​സ്വ​ചി​ത്രം ബോ​ർ​ഡ് മീ​റ്റിം​ഗി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ബോ​ർ​ഡി​ന്‍റെ അ​നു​മോ​ദ​നം നേ​ടു​ക​യും ചെ​യ്തി​രു​ന്നു.



മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലു​ടെ പ്ര​വ​ർ​ത്തി​ച്ച് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ എ​ന്ന സ​ഘ​ട​ന​യ്ക്കു രൂ​പം ന​ൽ​കി സാ​മൂ​ഹ്യ സേ​വ​ന​ത്തി​നു പി. ​സി. മാ​ത്യു കാ​ട്ടു​ന്ന താ​ത്പ​ര്യ​ത്തി​നു ഗാ​ർ​ല​ൻ​ഡി​ലെ മാ​ത്ര​മ​ല്ല ഡാ​ള​സി​ലെ വ​ലി​യ ഇ​ന്ത്യ​ൻ സ​മൂ​ഹം പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

റ​സ്റ്റി​ക്ക് ഓ​ക്സ് ഹോം ​ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷോ​ർ​സ് ഓ​ഫ് വെ​ല്ലിം​ഗ്ട​ൺ ഹോം ​ഓ​ണേ​ഴ്സ്അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ, ഗാ​ർ​ല​ൻ​ഡ് സി​റ്റി കൗ​ൺ​സി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ക​മ്മീ​ഷ​ൻ​സ് എ​ന്നി​വ​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​