• Logo

Allied Publications

Americas
കീ​ൻ കു​ടും​ബ സം​ഗ​മ​വും വാ​ർ​ഷി​കാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ‌​യോ​ർ​ക്ക്: കേ​ര​ള എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യു​ടെ(​കീ​ൻ) 15ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പ​ങ്കെ​ടു​ത്ത​വ​രു​ടെ എ​ണ്ണം കൊ​ണ്ടും പ​രി​പാ​ടി​യു​ടെ ഗാം​ഭീ​ര്യം കൊ​ണ്ടും ആ​ഘോ​ഷ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി.

കൃ​ത്യ​നി​ഷ്ഠ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ മു​ഖ​മു​ദ്ര ആ​ണെ​ന്ന​തി​ന് തെ​ളി​വാ​യി​രു​ന്നു പ​റ​ഞ്ഞ സ​മ​യ​ത്ത് ത​ന്നെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​തും അ​വ​സാ​നി​ച്ച​തും. കീ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജി​മോ​ൻ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ ​ആ​ഘോ​ഷ​ങ്ങ​ൾ കാ​ണി​ക​ളി​ൽ അ​വി​സ്മ​ര​ണീ​യ അ​നു​ഭൂ​തി ഉ​യ​ർ​ത്തി.

കൃ​ത്യം അ​ഞ്ചി​ന് ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ളി​ൽ ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്, അ​രൂ​ർ എം​എ​ൽ​എ ദ​ലീ​മ ജോ​ജോ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ക്രി​സ്റ്റി​ന ചെ​റി​യാ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രു​ന്നു.

അ​മ​ല ജെ​യിം​സ്, അ​ലി​സ സൈ​മ​ൺ, ആ​ഷ്‌​ലി സൈ​മ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ല​പി​ച്ച അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​ത്തോ​ടും ഗാ​യ​ക​ൻ ത​ഹ്‌​സീ​ൻ മു​ഹ​മ്മ​ദ് പാ​ടി​യ ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ത്തോ​ടും കൂ​ടി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.



കീ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. കീ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജി​മോ​ൻ മാ​ത്യു കീ​നി​ന്‍റെ 15 വ​ർ​ഷ​ത്തെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളെ​യും മു​ന്നോ​ട്ടു​ള്ള പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ച് സം​സാ​രി​ച്ചു.

മു​ഖ്യ പ്രാ​സം​ഗി​ക​ൻ സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് എ​ൻ​ജി​നി​യേ​ഴ്സി​ന്‍റെ നേ​ട്ട​ങ്ങ​ളെ മു​ക്ത​ക​ണ്‌​ഠം പ്ര​ശം​സി​ക്കു​ക​യും ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റി​ന്‍റെ പ്രൊ​ക്ല​മേ​ഷ​ൻ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ദ​ലീ​മ ജോ​ജോ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ബ​ഹു​മു​ഖ ക​ഴി​വു​ക​ളെ​പ്പ​റ്റി​യും ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ത​ല​വ​നാ​യ സോ​മ​നാ​ഥ് ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള വ്യ​ക്തി ആ​യ​തി​ലു​ള്ള അ​ഭി​മാ​ന​വും രേ​ഖ​പ്പെ​ടു​ത്തി.

ക്രി​സ്റ്റി​ന ചെ​റി​യാ​ൻ കീ​ൻ​ന്‍റെ പ്ര​വ​ർ​ത്തി​ക​ളെ പ്ര​ശം​സി​ച്ചു. സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​നെ ബി​ജു കൊ​ട്ടാ​ര​ക്ക​ര​യും ദ​ലീ​മ ജോ​ജോ​യെ ഫി​ലി​പ്പോ​സ് ഫി​ലി​പ്പും ക്രി​സ്റ്റി​ന ചെ​റി​യാ​നെ നീ​ന സു​ധീ​റും പ​രി​ച​യ​പ്പെ​ടു​ത്തി.

മു​ഖ്യ​പ്ര​സം​ഗ​ങ്ങ​ൾ​ക്ക് ശേ​ഷം കീ​നി​ന്‍റെ 2023ലെ ​എ​ഞ്ചി​നീ​യ​റിം​ഗ് എ​ന്‍റ​ർ​പ്ര​ണ​ർ അ​വാ​ർ​ഡ് പ്ര​മു​ഖ വ്യ​വ​സാ​യി തോ​മ​സ് മൊ​ട്ട​യ്‌​ക്ക​ലി​ന് സ​മ്മാ​നി​ച്ചു. തോ​മ​സ് മൊ​ട്ട​യ്‌​ക്ക​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം​പ്ര​ക​ടി​പ്പി​ക്കു​ക​യും കീ​നി​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ജ​ന​റ​ൽ അ​ഫ​യേ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യ്സ​ൺ അ​ല​ക്സ് അ​വാ​ർ​ഡ് ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ആ​ശം​സ​ക​ൾ​ക്ക് ശേ​ഷം ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി​മോ​ൻ എ​ബ്ര​ഹാം വ​ള​രെ സൂ​ക്ഷ്മ​മാ​യി ത​യാ​റാ​ക്കി​യി​രു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നാ​യി സ്റ്റേ​ജി​ലേ​ക്ക് ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും ക്ഷ​ണി​ച്ചു.

സൗ​പ​ർ​ണി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ മാ​ലി​നി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൃ​ത്ത​ങ്ങ​ളും ഹെ​റി​റ്റേ​ജ് ഐ​റി​ഷ് ഡാ​ൻ​സ് ക​മ്പ​നി​യു​ടെ ടാ​പ്പ് ഡാ​ൻ​സും മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ നൃ​ത്ത​ങ്ങ​ളും ക​ണ്ണ​ഞ്ചി​ക്കു​ന്ന​വ​യാ​യി​രു​ന്നു.

ത​ഹ്‌​സീ​ൻ, ദ​ലീ​മ ജോ​ജോ, ജേ​ക്ക​ബ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ സോ​ളോ ഗാ​ന​ങ്ങ​ളും സം​ഘ ഗാ​ന​ങ്ങ​ളും കേ​ൾ​വി​ക്കാ​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം കീ​നി​ന്‍റെ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യി​ലേ​ക്ക് ന​ട​ത്തി​യ റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ ന​റു​ക്കെ​ടു​പ്പും കീ​നി​ന്‍റെ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​വും ന​ട​ത്തി.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 15 കൊ​ല്ലം കീ​നി​നെ ന​യി​ച്ച കീ​ൻ പ്ര​സി​ഡ​ന്‍റ്/​ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ എ​ന്നി​വ​ർ​ക്ക് പ്ലാ​ക് ന​ൽ​കി ആ​ദ​രി​ച്ചു . റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ ന​റു​ക്കെ​ടു​പ്പി​ൽ ട്ര​ഷ​റ​ർ പ്രേ​മ ആ​ന്ദ്ര​പ്പി​ള്ളി, മെ​റി ജേ​ക്ക​ബ് എ​ന്നി​വ​രും സ്കോ​ള​ർ​ഷി​പ് പ​രി​പാ​ടി​ക്ക് അ​ജി​ത് ചി​റ​യി​ലും അ​വാ​ർ​ഡ് വി​ത​ര​ണ​ത്തി​ന് പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​നും ബി​ഒ​ടി ചെ​യ​ർ കെ.​ജെ. ഗ്രി​ഗ​റി​യും നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ്പോ​ൺ​സ​ർ ചെ​യ്ത​വ​രെ പ്ര​സി​ഡ​ന്‍റ് ഷി​ജി​മോ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജി​മോ​ൻ ജെ​യിം​സും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ കെ. ​ജെ. ഗ്രി​ഗ​റി​യു​ടെ ആ​ശം​സാ​പ്ര​സം​ഗ​ത്തി​ന് ശേ​ഷം പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​ന്‍റോ മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.

ലി​സ് പൗ​ലോ​സ് എം​സി​യാ​യി പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. അ​ത്താ​ഴ വി​രു​ന്നോ​ടു​കൂ​ടി കു​ടും​ബ​സം​ഗ​മം ആ​വേ​ശ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​