• Logo

Allied Publications

Americas
റോ​ണി വ​ർ​ഗീ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​നാ രം​ഗ​ത്ത് സ​ജീ​വ​മാ​യ റോ​ണി വ​ർ​ഗീ​സ് 2024 2026 വ​ർ​ഷം ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​ശം​സ നേ​ടി​യ റോ​ണി വ​ർ​ഗീ​സ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​പ്പോ​ഴും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹ്യ രം​ഗ​ത്ത് 20 വ​ർ​ഷ​മാ​യി സ​ജീ​വ​മാ​യ അ​ദ്ദേ​ഹം കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ, പ​മ്പ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ച വ്യ​ക്തി​യാ​ണ്.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള റോ​ണി വ​ർ​ഗീ​സ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സ് സം​രം​ഭ​ക​ൻ കൂ​ടി​യാ​ണ്.

മി​ക​ച്ച സം​ഘാ​ട​ക​ൻ, സം​രം​ഭ​ക​ൻ, സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന റോ​ണി വ​ർ​ഗീ​സി​ന്‍റെ സാ​ന്നി​ധ്യം ഫൊ​ക്കാ​ന​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​വു​ക​യും ഫൊ​ക്കാ​ന​യു​ടെ ഭാ​വി വാ​ഗ്ദാ​ന​മാ​യി മാ​റു​ക​യും ചെ​യ്യു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ. ​ക​ല ഷ​ഹി പ​റ​ഞ്ഞു.

യു​വ ത​ല​മു​റ​യു​ടെ കൂ​ട്ടാ​യ്മ​യും വ​ള​ർ​ച്ച​യു​മാ​ണ് ഫൊ​ക്കാ​ന​യു​ടെ ല​ക്ഷ്യം. ഡോ. ​ബാ​ബു സ്‌​റ്റീ​ഫ​ന്‍റെ​യും ഡോ. ​ക​ല ഷ​ഹി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഫൊ​ക്കാ​ന യു​വ​ത​ല​മു​റ​യ്ക്കാ​യി കൊ​ണ്ടു വ​ന്ന പ​ദ്ധ​തി​ക​ൾ എ​ല്ലാം അ​ഭി​മാ​ന​ക​ര​മാ​യ​വ​യാ​യി​രു​ന്നു എ​ന്ന് റോ​ണി വ​ർ​ഗീ​സ് പ​റ​ഞ്ഞു.

അ​ത്ത​രം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാഗമായി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ത​ന്‍റെ മ​ത്സ​ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.

ഫൊ​ക്കാ​ന​യു​ടെ നാ​ളെ​ക​ളെ ശ​ക്ത​മാ​ക്കാ​ൻ റോ​ണിയെ പോ​ലുള്ള യു​വ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​