• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ഫാ​മി​ലി നൈ​റ്റ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ 2023 ലെ ​വാ​ർ​ഷി​ക ഫാ​മി​ലി നൈ​റ്റ് ആ​ഘോ​ഷം ജ​ന​പ​ങ്കാ​ളി​ത്തം, സ​മ​യ​നി​ഷ്ഠ, അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളു​ടെ വൈ​വി​ധ്യം, ക​ലാ​മേ​ന്മ, ന​യ​ന​മ​നോ​ഹ​ര​മാ​യ രം​ഗ​പ​ട​ങ്ങ​ൾ എ​ന്നി​വ​യാ​ൽ ശ്ര​ദ്ധ​നേ​ടി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് വി. ​ജോ​ർ​ജ്, രാ​ജു പ​ട​യാ​റ്റി​ൽ, റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, തോ​മ​സ് ചാ​ക്കോ, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, സി​എം​സി സി​സ്റ്റേ​ഴ്‌​സ്, ഇ​ട​വ​കാ​സ​മൂ​ഹം എ​ന്നി​വ​രെ സാ​ക്ഷി​യാ​ക്കി വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഫാ​മി​ലി നൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.



ഹ്ര​സ്വ​മാ​യ സ​ന്ദേ​ശം ജോ​ർ​ജ് ദാ​ന​വേ​ലി​ൽ അ​ച്ച​ൻ ന​ൽ​കി. ഇ​ട​വ​ക​യി​ലെ 12 കു​ടും​ബ യൂ​ണി​റ്റു​ക​ളും ഭ​ക്ത​സം​ഘ​ട​ന​ക​ളാ​യ എ​സ്എം​സി​സി, സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ, യു​വ​ജ​ന​കൂ​ട്ടാ​യ്മ​ക​ൾ, മ​രി​യ​ൻ മ​ദേ​ഴ്‌​സ് എ​ന്നി​വ​ർ കോ​മ​ഡി സ്‌​കി​റ്റ്, ല​ഘു​നാ​ട​കം, കി​ടി​ല​ൻ നൃ​ത്ത​ങ്ങ​ൾ, സ​മൂ​ഹ​ഗാ​നം എ​ന്നി​ങ്ങ​നെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

2023ലെ ​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ചി​ത്ര​സ​ഹാ​യ​ത്തോ​ടെ കോ​ർ​ത്തി​ണ​ക്കി ജോ​സ് തോ​മ​സ് സം​ഗീ​ത മ​ധു​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ന​ന്ദി​യു​ടെ ഒ​രു വ​ർ​ഷം എ​ന്ന സ്ലൈ​ഡ് ഷോ ​ഹൃ​ദ്യ​മാ​യി​രു​ന്നു.



ഇ​ട​വ​ക​യി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കു​ടും​ബ​ങ്ങ​ളെ​യും വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 25, 50 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ദ​മ്പ​തി​മാ​രെ​യും ത​ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ച്ചു. റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ഗ്യ​വാ​ന്മാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചു.

ആ​ധു​നി​ക ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ൽ കാ​ണു​ന്ന​തു​പോ​ലു​ള്ള പ​ശ്ചാ​ത്ത​ല ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ൾ ക​മ്പ്യൂ​ട്ട​ർ സ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ ക​ലാ​പ​ര​മാ​യ ഡി​സൈ​നു​ക​ൾ സ​മ​ഞ്ജ​സ​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് സ്റ്റേ​ജി​നു മി​ഴി​വേ​കി​യ വീ​ഡി​യോ​വാ​ൾ ക​ലാ​സ​ന്ധ്യ​ക്കു മി​ഴി​വേ​കി.

പ്രി​ൻ​സി​പ്പ​ൽ ട്ര​സ്റ്റി ജോ​ർ​ജ് വി. ​ജോ​ർ​ജ് ഫാ​മി​ലി നൈ​റ്റി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. അ​നു സി​ബി, സി​ൽ​വി ചെ​റി​യാ​ൻ, നി​ക്കോ​ൾ മാ​ത്യു, ജി​ബി​ൻ ജോ​ബി എ​ന്നി​വ​ർ എം​സി​മാ​രാ​യി ന​ല്ല പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ചു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​