• Logo

Allied Publications

Americas
ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ല്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ടൂ​ര്‍​ണമെ​ന്‍റ്: ഒ​ന്നാം സ്ഥാ​നം സീ​റോ മ​ല​ബാ​ര്‍ ക​ത്തീ​ഡ്ര​ലി​ന്
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ട ബാ​സ്‌​ക​റ്റ് ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ക​ത്തീ​ഡ്ര​ല്‍ ടീം ​ഒ​ന്നാം സ്ഥാ​ന​വും ക്‌​നാ​നാ​യ കാ​ത്ത​ലി​ക് ച​ര്‍​ച്ച് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഗ്ലെ​ന്‍ എ​ല്ല​നി​ലു​ള്ള ആ​ക്ക​ര്‍​മാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റി​ല്‍ വ​ച്ച് ഈ ​മാ​സം 18ന് ​ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ട ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ച​ര്‍​ച്ച്, ക്‌​നാ​നാ​യ കാ​ത്ത​ലി​ക് ച​ര്‍​ച്ച്, മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച്, മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ര്‍​ച്ച്, ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച്, യാ​ക്കോ​ബാ​യ ച​ര്‍​ച്ച്, സി​എ​സ്ഐ ച​ര്‍​ച്ച് എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള 10 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

വ​ള​രെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് കാ​ണു​വാ​ന്‍ ക​ഴി​ഞ്ഞ​ത്. വി​ജ​യി​ക​ള്‍​ക്ക് എ​ക്യൂ​മെ​നി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​ക​ളും വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും റ​വ.​ഫാ. ബി​ന്‍​സ് ചേ​ത്ത​ലി​ല്‍, റ​വ. ജോ ​വ​ര്‍​ഗീ​സ് മ​ല​യി​ലും ചേ​ര്‍​ന്ന് സ​മ്മാ​നി​ച്ചു.



മ​ത്സ​ര​ങ്ങ​ളു​ടെ ആ​രം​ഭ​ത്തി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റ​വ.​ഫാ. തോ​മ​സ് മാ​ത്യു​വി​ന്‍റെ പ്രാ​ര്‍​ഥ​ന​യ്ക്കു​ശേ​ഷം ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ര്‍​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ര്‍ കെ​വി​ന്‍ ഏ​ബ്ര​ഹാം എ​ല്ലാ​വ​രെ​യും ടൂ​ര്‍​ണ​മെ​ന്‍റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യും മ​ത്സ​ര​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ള്‍ വി​വ​രി​ക്കു​ക​യും ചെ​യ്തു.

സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ക​ത്തീ​ഡ്ര​ല്‍ ടീം: ​റി​ക്കി ചി​റ​യി​ല്‍ (ക്യാ​പ്റ്റ​ന്‍), ഡേ​വി​ഡ് ജോ​സ​ഫ്, ബ​ഞ്ച​മി​ന്‍ ജോ​സ​ഫ്, രാ​ഹു​ല്‍ ചി​റ​യി​ല്‍, വൈ​ശാ​ഖ് മാ​ളി​യേ​ക്ക​ല്‍, ജോ​ണ്‍ ചി​റ​യി​ല്‍, ജെ​ബി​ന്‍ ജോ​ണ്‍, ജോ​സ​ഫ് ചി​റ​യി​ല്‍.

ക്‌​നാ​നാ​യ കാ​ത്ത​ലി​ക് ടീം: ​ക്രി​സ്റ്റി​ന്‍ ചേ​ല​യ്ക്ക​ല്‍ (ക്യാ​പ്റ്റ​ന്‍), ഏ​ബ​ല്‍ പൂ​ത്തു​റ​യി​ല്‍, എ​ബി​ന്‍ പൂ​ത്തു​റ​യി​ല്‍, ജാ​ലെ​ന്‍ വ​ലി​യ​കാ​ലാ​യി​ല്‍, റ്റി​മ്മി കൈ​ത​യ്ക്ക​ത്തൊ​ട്ടി​യി​ല്‍, ഷോ​ണ്‍ നെ​ല്ലാ​മ​റ്റ​ത്തി​ല്‍, ന​വീ​ന്‍ ച​കി​രി​യാം​ത​ട​ത്തി​ല്‍, ജോ​യ​ല്‍ ക​ക്കാ​ട്ടി​ല്‍, അ​ന്‍​സെ​ല്‍ മു​ല്ല​പ്പ​ള്ളി​ല്‍.

ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി റ​വ.​ഫാ. തോ​മ​സ് മാ​ത്യു ചെ​യ​ര്‍​മാ​നാ​യും കെ​വി​ന്‍ ഏ​ബ്ര​ഹാം ക​ണ്‍​വീ​ന​റാ​യു​മു​ള്ള 15 അം​ഗ ടൂ​ര്‍​ണ​മെ​ന്‍റ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ച്ചു.

ട്രോ​ഫി വി​ത​ര​ണ​ത്തി​ന് ശേ​ഷം എ​ക്യൂ​മെ​നി​ക്ക​ല്‍ സെ​ക്ര​ട്ട​റി പ്രേം​ജി​ത്ത് വി​ല്യം എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും റ​വ.​ഫാ. ബി​ന്‍​സ് ചേ​ത്ത​ലി​ല്‍ സ​മാ​പ​ന പ്രാ​ര്‍​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ