• Logo

Allied Publications

Americas
മ​ന്ത്ര​യു​ടെ ഭ​ര​ണ സ​മി​തി കൈ​മാ​റ്റം ന്യൂ​ജ​ഴ്‌​സി​യി​ൽ ന​ട​ന്നു
Share
ന്യൂ​ജ​ഴ്‌​സി: മ​ന്ത്ര​യു​ടെ ഭ​ര​ണ സ​മി​തി കൈ​മാ​റ്റം ന്യൂ​ജ​ഴ്‌​സി​യി​ലെ ടീ​നെ​ക്കി​ൽ ഉ​ള്ള ഹി​ൽ​റ്റ​ൺ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​റി​ന് മു​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​ക​ൾ കൈ​മാ​റി​ക്കൊ​ണ്ട് സ​മ്മേ​ള​നം ഉ​ദ് ഘാ​ട​നം ചെ​യ്തു.

സം​ഘ​ട​ന​യെ ന​യി​ക്കാ​ൻ സാ​ധി​ച്ച​ത് ജീ​വി​ത​ത്തി​ൽ ല​ഭി​ച്ച സൗ​ഭാ​ഗ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി ക​രു​തു​ന്നു​വെ​ന്നും ത​നി​ക്ക് മ​ന്ത്ര കു​ടും​ബ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച പി​ന്തു​ണ അ​ക​മ​ഴി​ഞ്ഞ​താ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ച്ചു. പു​തി​യ ഭ​ര​ണ സ​മി​തി​ക്ക് എ​ല്ലാ വി​ധ പി​ന്തു​ണ​യും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

മ​ന്ത്ര​യു​ടെ ര​ണ്ടാ​മ​ത് ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വെ​ൻ​ഷ​ൻ നോ​ർ​ത്ത് ക​രോ​ലീ​ന​യി​ലെ ഷാ​ർ​ല​റ്റി​ൽ 2025 ജൂ​ലൈ മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ ന​ട​ക്കു​മെ​ന്ന് ശ്യാം ​ശ​ങ്ക​ർ അ​റി​യി​ച്ചു. ഇ​തേ ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു ക​ൺ​വെ​ൻ​ഷ​ൻ പ്ര​ഖ്യാ​പ​ന​വും.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​ൽ കു​റ​ഞ്ഞ കാ​ലം കൊ​ണ്ടു​ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ മ​ന്ത്ര​യു​ടെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ കർമ​രി​പാ​ടി​ക​ളെ കു​റി​ച്ച് അ​ദ്ദേ​ഹം വി​വ​രി​ക്കു​ക​യു​ണ്ടാ​യി.



ഷാ​ർ​ല​റ്റി​ലെ പ്ര​മു​ഖ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ കൈ​ര​ളി സ​ത്‌​സം​ഗ് ഓ​ഫ് ക​രോ​ലി​ന​യു​മാ​യി (കെ​എ​സ്‌​സി) ചേ​ർ​ന്നാ​ണ് മ​ന്ത്ര​യു​ടെ 2025 ലെ ​ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത്.

ഷാ​ർ​ല​റ്റി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യും ഹൈ​ന്ദ​വ ധ​ർ​മം പ്ര​ച​രി​പ്പി​ക്കു​വാ​നും വേ​ണ്ടി കെ​എ​സ്‌​സി ന​ട​ത്തു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ങ്ങേ​യ​റ്റം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ മ​ന്ത്ര​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ​യും ട്ര​സ്റ്റി ബോ​ർ​ഡി​ന്‍റെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​സ്തു​ത യോ​ഗ​ത്തി​ൽ മ​ന്ത്ര​യു​ടെ ട്ര​ഷ​റ​ർ ആ​യി അ​ർ​ച്ച​ന ഉ​ഷാ​കു​മാ​രി​യെ (ഷാ​ർ​ലെ​റ്റ്) നാ​മ നി​ർ​ദ്ദേ​ശം ചെ​യ്യു​ക​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്, ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ഇ​തി​നെ ഐ​ക​ക​ണ്‌​ഠ്യേ​ന അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഷാ​ർ​ലെ​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ അ​ർ​ച്ച​ന ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ഫ​ഷ​ന​ലും മ​ല​യാ​ളം അ​ധ്യാ​പി​ക​യും കൂ​ടി​യാ​ണ്.

മ​ന്ത്ര​യു​ടെ അ​ടു​ത്ത 90 ദി​ന കാ​ര്യ​പ​രി​പാ​ടി​ക​ളി​ൽ പ്ര​ധാ​ന​പെ​ട്ട​വ​യാ​യ ‍പ​ര​ശു​രാ​മ​ൻ കേ​ര​ള​ത്തി​ൽ സ്‌​ഥാ​പി​ച്ച 108 ശി​വ ക്ഷേ​ത്ര​ങ്ങ​ളെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു കു​ടും​ബ​ങ്ങ​ളു​മാ​യി കോ​ർ​ത്തി​ണ​ക്കു​വാ​ൻ വേ​ണ്ടി ആ​രം​ഭി​ക്കു​ന്ന 108 ശി​വാ​ല​യം പ​രി​പാ​ടി, ഡോ. ​ശ്രീ​നാ​ഥ് കാ​ര്യാ​ട്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന മ​ന്ത്രാ​യ​നം, മ​ന്ത്ര​യു​ടെ ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ പ്ലാ​റ്റ്‌​ഫോം ആ​യ വി​ശ്വാ​ഗോ​കു​ല​ത്തി​ന്‍റെ വാ​രാ​ന്ത്യ ക്ലാ​സു​ക​ളു​ടെ വി​പു​ലീ​ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ദി​വാ​ക​ര​ൻ, പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് കൃ​ഷ്ണ രാ​ജ് മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡീ​റ്റ നാ​യ​ർ, ട്ര​സ്റ്റീ ബോ​ർ​ഡ്‌ വൈ​സ് ചെ​യ​ർ മ​ധു പി​ള്ള എ​ന്നി​വ​രും വി​വി​ധ ട്ര​സ്റ്റീ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​ർ ആ​യി​രു​ന്നു.

ട്ര​സ്റ്റീ ചെ​യ​ർ ശ​ശി​ധ​ര​ൻ നാ​യ​ർ ഉ​ൾ​പ്പ​ടെ മ​റ്റു ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​ൻ ആ​യും പ​ങ്കെ​ടു​ത്തു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​