• Logo

Allied Publications

Americas
റി​ങ്കു ചെ​റി​യാ​ന് ഹൂ​സ്റ്റ​ണി​ൽ ഞാ​യ​റാ​ഴ്ച സ്വീ​ക​ര​ണം
Share
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കൂ ചെ​റി​യാ​ന് ഹൂ​സ്റ്റ​ണി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കും. ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് യു​എ​സ്എ​യു​ടെ​യും (ഒ​ഐ​സി​സി യു​എ​സ്എ) ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ന്‍റെ​യും (എ​ച്ച്ആ​ർ​എ) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ്റ്റാ​ഫോ​ർ​ഡി​ലെ അ​പ്‌​നാ ബ​സാ​ർ ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. (2437 FM 1092 Rd, Stafford, TX 77459)

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യു​എ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു റി​ങ്കു. പ​ത്ത​നം​തി​ട്ട​യി​ലെ ആ​ദ്യ ഡി​സി​സി പ്ര​സി​ഡ​ന്‍റും റാ​ന്നി മു​ൻ എം​എ​ൽ​എ​യു​മാ​യ അ​ന്ത​രി​ച്ച എം.​സി. ചെ​റി​യാ​നും മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യാ​മ്മ ചെ​റി​യാ​നാ​ണു റി​ങ്കു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ.

ഫി​ലാ​ഡ​ൽ​ഫി​യ, ഡി​ട്രോ​യി​റ്റ്, ലൊ​സാ​ഞ്ച​ല​സ്, ഡാ​ല​സ്, ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ങ്ങ​ള്‍ സ​ന്ദ​ർ​ശി​ക്കു​ന്ന റി​ങ്കു ചെ​റി​യാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും റാ​ന്നി സ്വ​ദേ​ശി​ക​ളെ​യും കാ​ണു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നെ​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വാ​വ​ച്ച​ൻ മ​ത്താ​യി (ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്) 832 468 3322,ജോ​ജി ജോ​സ​ഫ് (ചാ​പ്റ്റ​ർ ജ​ന. സെ​ക്ര​ട്ട​റി) 713 515 8432, മൈ​സൂ​ർ ത​മ്പി (ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ) 281 701 3220, ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ (എ​ച്ച്ആ​ർ​എ പ്ര​സി​ഡ​ന്‍റ്) 713 291 9895, ബി​നു സ​ഖ​റി​യ (എച്ച്ആർഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 865 951 9481, ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ (എച്ച്ആർഎ ട്ര​ഷ​റ​ർ) 832 278 9858.

റി​ങ്കു​വു​മാ​യി (91 94465 52028) വാ​ട്സ്ആ​പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ