• Logo

Allied Publications

Middle East & Gulf
കെഐ​ജി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി
Share
കു​വൈ​റ്റ് സി​റ്റി: "പ്ര​കാ​ശം പ​ര​ത്തി അ​ര നൂ​റ്റാ​ണ്ട്' എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് കു​വൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു വ​ന്ന ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം പ്ര​മു​ഖ വ്യ​ക​തി​ത്വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

കു​വൈ​റ്റ് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ൻ​ഡ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ മു​തൈ​രി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. കു​വൈ​റ്റി​ലെ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രു​പ്പി​ന് കു​വൈ​റ്റ് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും നേ​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി ​മു​ജീ​ബ് റ​ഹ്‌​മാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നു​മാ​യ കെ​ഇ​എ​ൻ, മീ​ഡി​യ വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ, മു​ൻ കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റ് അം​ഗം ഡോ. ​നാ​സി​ർ ജാ​സിം അ​ബ്ദു​ല്ലാ​ഹ് അ​ൽ സാ​നി, കെ​ഐ​ജി. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. ജ​മാ​ൽ, കെ.​എ.​സു​ബൈ​ർ, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ഫൈ​സ​ൽ മ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.

മു​ൻ വ​ഖ്‍​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​യ്യി​ദ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ സ​മ്മേ​ള​ന​ത്തെ സം​ബോ​ധ​ന ചെ​യ്തു. ജം​ഇ​യ്യ​ത്തു​ൽ ഇ​സ്‌​ലാ​ഹ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​സ് ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ലി അ​ൽ ഉ​മ​ർ, ജം​ഇ​യ​ത്തു​ൽ ഇ​സ്‌​ലാ​ഹ് ഇ​സ്‌​ലാ​മി​ക് കോ​ഓ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ മു​ഹ്സി​ൻ അ​ല്ല​ഹ്‌​വ് എ​ന്നി​വ​ർ എ​ന്നി​വ​രും കു​വൈ​റ്റി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സാ​ര​ഥി​ക​ളും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.



"നാ​ൾ​വ​ഴി​ക​ൾ, നാ​ഴി​ക​ക​ല്ലു​ക​ൾ' സു​വ​നീ​ർ പി.​മു​ജീ​ബ് റ​ഹ്‌​മാ​ൻ, കെ.ഇ.​എ​ൻ, പ്ര​മോ​ദ് രാ​മ​ൻ, പി.​കെ.​ജ​മാ​ൽ, കെ.​എ.​സു​ബൈ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പ്ര​കാ​ശ​നം ന​ട​ത്തി. കു​വൈ​റ്റി​ൽ 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കെഐജി പ്ര​വ​ർ​ത്ത​ക​രാ​യ അ​ഷ്‌​റ​ഫ് മു​ഹ​മ്മ​ദ്, സ​മീ​ർ മു​ഹ​മ്മ​ദ്, പി. ​കെ.​അ​ബ്‌​ദു​ൽ ല​ത്തീ​ഫ്, ഇ​സ്‌​ഹാ​ഖ്‌ മൂ​സ, കു​ട്ടി​യി​ൽ അ​ബ്‌​ദു റ​ഹ്‌​മാ​ൻ, എം ​കെ.​മു​സ്‌​ത​ഫ, പി.​കെ.​ഹു​സൈ​ൻ, വി ​എം. ഇ​സ്‌​മാ​ഈ​ൽ, വി.പി. ഹ​ബീ​ബ് ഹ​സ​ൻ, പി. ​മു​സ്ത​ഫ എ​ന്നി​വ​രെ ഷാ​ളു​ക​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഹ​ഷീ​ബ്, മു​ഖ് സി​ത്, യാ​സി​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മും സൈ​ബ, മ​ൻ​ഹ, ഫി​സ, സു​ൽ​ഫ, ന​ബ, ഹ​ന, അ​സ്‌​വ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മും വ്യ​ത്യ​സ്‍​ത​മാ​യ ഫ​ല​സ്‌​തീ​ൻ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഡോ​. അ​ലി​ഫ് ഷു​ക്കൂ​ർ അ​റ​ബ് അ​തി​ഥി​ക​ൾ​ക്ക് സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെഐജി കു​വൈറ്റ് പ്ര​സി​ഡന്‍റ് പി. ടി. ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്‌​ദു​ൽ ബാ​സി​ത് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ.​അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.