• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സു​ഹാ​സ് സു​ബ്ര​ഹ്മ​ണ്യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചു
Share
വെ​ർ​ജീ​നി​യ: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സു​ഹാ​സ് സു​ബ്ര​ഹ്മ​ണ്യം വെ​ർ​ജീ​നി​യ​യി​ലെ 10ാം ഡി​സ്ട്രി​ക്റ്റി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ മാ​താ​പി​താ​ക്ക​ളു​ടെ മ​ക​നാ​യി ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ലാ​ണ് സു​ബ്ര​ഹ്മ​ണ്യം ജ​നി​ച്ച​ത്.

പി​ന്നീ​ട് വെ​ർ​ജീ​നി​യ​യി​ലെ ഡു​ള്ള​സി​ലെ​ത്തി. തു​ട​ർ​ന്ന് ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ക്ലി​യ​ർ ലേ​ക്ക് ഹൈ​സ്കൂ​ളി​ൽ പ​ഠി​ച്ച അ​ദ്ദേ​ഹം തു​ലെ​യ്ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി.

37 കാ​ര​നാ​യ സു​ഹാ​സ് സു​ബ്ര​ഹ്മ​ണ്യം അ​മേ​രി​ക്ക​ൻ അ​ഭി​ഭാ​ഷ​ക​നും 87ാമ​ത്തെ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വെ​ർ​ജീ​നി​യ ഹൗ​സ് ഓ​ഫ് ഡെ​ലി​ഗേ​റ്റ്‌​സി​ലെ അം​ഗ​വു​മാ​ണ്. ഡെ​മോ​ക്രാ​റ്റാ​യ അ​ദ്ദേ​ഹം 2019ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വെ​ർ​ജീ​നി​യ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ ദ​ക്ഷി​ണേ​ഷ്യ​ൻ ഹി​ന്ദു​ വംശജനാണ് അദ്ദേഹം. നോ​ർ​ത്ത് വെ​സ്‌​റ്റേ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് നി​യ​മ ബി​രു​ദം നേ​ടി​യ ശേ​ഷം മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ വൈ​റ്റ് ഹൗ​സ് ഉ​പ​ദേ​ശ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

വൈ​റ്റ് ഹൗ​സി​നു​ശേ​ഷം അ​ദ്ദേ​ഹം ലൗ​ഡൗ​ൺ കൗ​ണ്ടി​യി​ൽ സ്വ​ന്തം ചെ​റു​കി​ട ബി​സി​ന​സ് ആ​രം​ഭി​ക്കു​ക​യും ഇ​എം​ടി അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​