• Logo

Allied Publications

Americas
മാ​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് അ​രു​ൺ ചാ​ക്കോ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ഫ്ലോ​റി​ഡ: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​കാ​ൻ ഫ്ലോ​റി​ഡ​യി​ൽ നി​ന്നും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ടാ​മ്പയു​ടെ(മാറ്റ്) മു​ൻ പ്ര​സി​ഡ​ന്‍റ് അ​രു​ൺ ചാ​ക്കോ മ​ത്സ​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ ഫ്ലോ​റി​ഡ ക​ൺ​വെ​ൻ​ഷ​നി​ൽ ക​ൺ​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച് എല്ലാ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ച്​പ​റ്റി​യ വ്യ​ക്തി​ത്വ​മാ​ണ് അ​രു​ണി​ന്‍റേ​ത്. ഏ​ല്‍​പ്പി​ക്കു​ന്ന ചു​മ​ത​ല​ക​ള്‍ കൃ​ത്യ​മാ​യും ഭം​ഗി​യാ​യും നി​ര്‍​വഹി​ക്കു​ന്ന സം​ഘാ​ട​ക​നാ​ണ് അ​രു​ൺ. സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ‌‌‌‌‌‌ടാ​മ്പയു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ അ​രു​ൺ അ​സോ​സി​യേ​ഷ​ന്‍റെ മി​ക്ക പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട് . അ​ദ്ദേ​ഹം പ്ര​സി​ഡന്‍റാ​യി ഇ​രി​ക്കു​ന്ന സ​മ​യ​ത്തു മാ​റ്റ് എ​ന്ന സം​ഘ​ട​ന​യെ അ​മേ​രി​ക്ക​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞു. മാ​റ്റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫ്ലോ​റി​ഡ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സുകാ​ര​നും റി​യാ​ല​റ്റ​റുമായ അ​രു​ൺ അ​റി​യ​പ്പെ​ടു​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ൻ​വെ​സ്റ്റ്ർ കൂ​ടി​യാ​ണ്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​യാ​ലും ബി​സി​ന​സിലായാലും തൊ​ടു​ന്ന​ത് എ​ല്ലാം പൊ​ന്നാ​ക്കു​ന്ന രീ​തി​യാ​ണ് അ​രു​ണി​ന്‍റേ​ത്. അ​മേ​രി​ക്ക​ൻ നേ​വി​യി​ൽ വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്.

സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ ച​ർ​ച്ചി​ന്‍റെ സജീവ അംഗമായി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രു​ൺ ച​ർ​ച്ചി​ന്‍റെ സെ​ക്ര​ട്ട​റി ആ​യി​രു​ന്നു. ക്നാ​നാ​യ യാ​ക്കോ​ബ അ​സോ​സി​യേ​ഷ​ന്‍റ് ക​മ്മി​റ്റി അംഗമായും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേരി സ്വ​ദേ​ശി​യാ​യ അ​രു​ൺ ക​ല്ലു​പാ​ല​ത്തി​ങ്ങ​ൽ കു​ടു​ബാം​ഗ​മാ​ണ്. മെ​ഡി​ക്ക​ൽ ബ​യോ​ള​ജി​സ്റ്റ് ആ​യ റീ​ന കു​രു​വി​ള ആ​ണ് ഭാ​ര്യ. മ​ക്ക​ൾ അ​ഞ്ചി​ലീ​ന, അ​ശു​ഷ, അ​മീ​ലി​യ.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ