• Logo

Allied Publications

Europe
മ​ല​ങ്ക​ര സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് യൂ​റോ​പ്പ് ഭ​ദ്രാ​സ​ന കു​ടും​ബ​സം​ഗ​മം സ​മാ​പി​ച്ചു
Share
മാ​ള്‍​ട്ട: മ​ല​ങ്ക​ര സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഏ​ഴാ​മ​ത് ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് മാ​ൾ​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​കു​ര്യാ​ക്കോ​സ് മോ​ര്‍ തെ​യോ​ഫി​ലോ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​ല്‍ സ​ഭ​യു​ടെ യു​റോ​പ്പി​ലു​ള്ള വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

മാ​ള്‍​ട്ട സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്ള്‍​സ് ഇ​ട​വ​ക ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഓ​സ്ട്രി​യ, സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്, ജ​ര്‍​മ​നി, ഡെ​ന്‍​മാ​ര്‍​ക്ക്, ഇ​റ്റ​ലി, നെ​ത​ര്‍​ല​ന്‍​ഡ്, ബെ​ല്‍​ജി​യം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ശ്വാ​സി​ക​ള്‍ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു.

വി​. പൗ​ലോ​സ് ശ്ലീ​ഹ​യു​ടെ പാ​ദ​സ്പ​ര്‍​ശ​ന​മേ​റ്റ സ്ഥ​ല​ത്തേ​ക്കു​ള്ള തീ​ര്‍​ഥ​യാ​ത്ര കൂ​ടി​യാ​യി​ട്ടാ​ണ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. വി​ശ്വാ​സ സം​ബ​ന്ധ​മാ​യ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും യൂ​റോ​പ്പി​ല്‍ വി​ശ്വാ​സ സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച​ക​ളും ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.



റോ​മി​ല്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭാ​അം​ഗം ഫാ. ​ഡൊ​മി​നി​ക് സാ​വി​യോ കു​ടും​ബ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും യു​വ​ത​ല​മു​റ​യും പാ​ശ്ചാ​ത്യ ജീ​വി​ത​ത്തെ​യും ആ​സ്പ​ദ​മാ​ക്കി ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

ക്രി​സ്തീ​യ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളും സാ​ധ്യ​ത​ക​ളും വ​നി​ത​ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കും ക്ലാ​സു​ക​ള്‍​ക്കും ഫാ. ​ഡോ. തോ​മ​സ് ജേ​ക്ക​ബ് മ​ണി​മ​ല, ഫാ. ​എ​ല്‍​ദോ​സ് വ​ട്ട​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കു​ര്‍​ബാ​ന​യു​ടെ ദൈ​വ​ശാ​സ്ത്ര വ്യാ​ഖ്യാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു ഫാ. ​ജോ​ഷി വെ​ട്ടി​ക്കാ​ട്ടി​ല്‍ ക്ലാ​സു​ക​ള്‍ എ​ടു​ത്തു. കു​ട്ടി​ക​ള്‍​ക്കാ​യുള്ള വി​നോ​ദ പരിപാടികൾക്കും മത്സരങ്ങൾക്കും എ​ല്‍​ദോ​സ് പ​ല്‍​പ്പ​ത്ത് നേ​തൃ​ത്വം ന​ല്‍​കി.

ഒ​ന്നാം സ്ഥാ​നം സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് ഇ​ട​വ​ക​യും ര​ണ്ടാം സ്ഥാ​നം മാ​ള്‍​ട്ട ഇ​ട​വ​ക​യും ക​ര​സ്ഥ​മാ​ക്കി​യ ആ​വേ​ശ​ക​ര​മാ​യ ക്വി​സ് പ​രി​പാ​ടി​ക​ള്‍​ക്ക് ഫാ. ​ര​ഞ്ചു അ​ബ്ര​ഹാം, ഫാ. ​ടി​ജോ മാ​ര്‍​ക്കോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കു​ടും​ബ സ​മ്മേ​ള​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​റോ​പ്പ് ഭ​ദ്രാ​സ​ന കൗണ്‍​സി​ല്‍ മീ​റ്റിം​ഗ് കൂ​ടു​ക​യും ഭ​ദ്രാ​സ​ന ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ക​യും എ​ല്ലാ ഇ​ട​വ​ക​കി​ളി​ലേ​യും യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും 2024 വ​ര്‍​ഷ​ത്തി​ല്‍ യു​വ​തി യു​വാ​ക്ക​ള്‍​ക്കാ​യു​ള്ള ക്യാ​മ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.



ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യി​ല്‍ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും വൈ​ദി​ക​രാ​യ എ​ല്‍​ദോ​സ് വ​ട്ട​പ്പ​റ​മ്പി​ല്‍, ഏ​ലി​യാ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​രും കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

സ​ഭ​യു​ടെ ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​വും പു​തി​യ ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ര്‍​ന്നു കൊ​ടു​ക്കു​വാ​നും ഒ​രു സ​മൂ​ഹ​മാ​യി ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​വാ​നും എ​ല്ലാ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നു മെ​ത്രാ​പ്പോ​ലി​ത്ത ഓ​ര്‍​മ​പ്പെ​ടു​ത്തി.

നൃ​ത്ത​നൃ​ത്യ​ങ്ങ​ളും സം​ഗീ​ത​വും ഒ​ത്തൊ​രു​മി​ച്ച ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. മാ​ള്‍​ട്ട ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​റെ​റ്റ​സ് ജോ​ര്‍​ജ് അ​ന്തോ​ണി ഫ്രെ​ണ്ടോ മെ​ത്രാ​പ്പോ​ലി​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ള്‍​ട്ട ബ്ലു​ബെ​റി മ്യു​സി​ക്ക​ല്‍ ബാ​ന്‍റി​ന്‍റെ​യും മാ​ള്‍​ട്ട ഇ​ട​വ​ക​യു​ടെ ക്വ​യ​ര്‍ ടീ​മി​ന്‍റെ​യും സം​ഗീ​ത​വി​രു​ന്ന് ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാ​മി​നെ ഏ​റെ ഹൃ​ദ്യ​മാ​ക്കി.

ഫാ. ​ജോ​ഷി വെ​ട്ടി​ക്കാ​ട്ടി​ല്‍ (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ഫാ. ​പോ​ള്‍ പി. ​ജോ​ര്‍​ജ് (മാ​ള്‍​ട്ട ഇ​ട​വ​ക വി​കാ​രി), അ​രു​ണ്‍ പോ​ള്‍ (മാ​ള്‍​ട്ട ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ്), എ​ല്‍​ദോ ഈ​രാ​ളി​ല്‍ (മാ​ള്‍​ട്ട ഇ​ട​വ​ക സെ​ക്ര​ട്ട​റി), ജി​യോ​ന്‍ പൗ​ലോ​സ് (മാ​ള്‍​ട്ട ഇ​ട​വ​ക ട്ര​ഷ​റ​ര്‍), ജെ​ലൂ ജോ​ര്‍​ജ് (മാ​ള്‍​ട്ട ഇ​ട​വ​ക ക​മ്മി​റ്റി അം​ഗം), വ​ര്‍​ഗീ​സ് അ​ബ്ര​ഹാം (ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) ബേ​സി​ല്‍ തോ​മ​സ് (ഭ​ദ്രാ​സ​ന ട്ര​ഷ​റ​ര്‍), ക​മാ​ണ്ട​ര്‍ ജോ​ര്‍​ജ് പ​ടി​ക്ക​കു​ടി, ജോ​ളി തു​രു​ത്തു​മ്മേ​ല്‍ (കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രും മാ​ള്‍​ട്ട യൂ​ത്ത് അ​സോ​സി​യേ​ഷ​നും വ​നി​താ സ​മാ​ജ അം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച