• Logo

Allied Publications

Americas
ഫി​ലി​പ്പ് മ​ഠ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കെസിഎഎ​ൻഎ പ്ര​സി​ഡ​ന്‍റ്
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ക്വീ​ൻ​സി​ൽ 1976ൽ രൂ​പീ​കൃ​ത​മാ​യ ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോസി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെസിഎഎ​ൻഎ) 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റാ​യി ഫി​ലി​പ്പ് മ​ഠ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ ബോ​ഡി​യി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി എ​ബ്ര​ഹാം പു​തു​ശേ​രി​യെ പി​ന്തള്ളിക്കൊ​ണ്ടാ​ണ് മ​ഠ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2024ൽ ​സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​തി​നു​ള്ള മ​റ്റു ഭാ​ര​വാ​ഹി​ക​ളെ​യും ഐകകണ്ഠേന അ​തോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​ത്തു.

കെസിഎഎ​ൻഎയു​ടെ നി​ല​വി​ലെ സെ​ക്ര​ട്ട​റി​യാ​ണ് ഫി​ലി​പ്പ് മ​ഠ​ത്തി​ൽ. ന്യൂ​യോ​ർ​ക്കി​ൽ സ്വ​ന്ത​മാ​യി ആ​സ്ഥാ​ന മ​ന്ദി​ര​മു​ള്ള ഏ​താ​നും ചി​ല മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​ണ് 48 വ​ർ​ഷം മു​ൻ​പ് ഉ​ട​ലെ​ടു​ത്ത കെസിഎഎ​ൻഎ.

ദീ​ർ​ഘ​കാ​ല​മാ​യി ഈ ​സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ ഫി​ലി​പ്പ് മ​ഠ​ത്തി​ൽ ക​ഴി​ഞ്ഞ പ​ല വ​ർ​ഷ​ങ്ങ​ളി​ൽ അ​തി​ന്‍റെ ഭ​ര​ണ സ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്നി​ട്ടു​ണ്ട്. ലോംഗ് ഐ​ല​ൻ​ഡി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​വും സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലെ നി​റസാ​ന്നി​ധ്യ​വു​മാ​യ മ​ഠ​ത്തി​ൽ മി​ക​ച്ച ഒ​രു സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്.

മ​ല​യാ​ളി ബോ​ട്ട് ക്ലബ്, അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​പു​ഷ്പ ശ്രീ, ​ഫി​ഷിംഗ് ക്ലബ്, ചെ​ണ്ട ക്ലബ് തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ മു​ൻ നി​ര​യി​ലു​ണ്ടാ​യി​രു​ന്ന മ​ഠ​ത്തി​ൽ 20222024 വ​ർ​ഷ​ത്തെ ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ന്‍റെ റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്.

കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്ക്, കേ​ര​ള സെന്‍റ​ർ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലെ ക​മ്മി​റ്റി​ക​ളി​ൽ പ​ല വ​ർ​ഷ​ങ്ങ​ൾ സേ​വ​നം ചെ​യ്ത പ്ര​വ​ർ​ത്തി പ​രി​ച​യം പു​തി​യ ചു​മ​ത​ല​യി​ൽ ശോ​ഭി​ക്കു​ന്ന​തി​നു​ള്ള മു​ത​ൽ​ക്കൂ​ട്ടാ​ണ്.

കെസിഎഎ​ൻഎയു​ടെ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. അ​ർധ സെ​ഞ്ച്വ​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​റാ​യ ഈ ​സം​ഘ​ട​ന​യെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ മു​മ്പോ​ട്ട് ന​യി​ച്ച് പു​തി​യ ഒ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

ക​മ്മി​റ്റി​യി​ൽ ആ​ലോ​ചി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ളും വ്യ​ത്യ​സ്ത​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും അ​ടു​ത്ത ഒ​രു വ​ർ​ഷം സം​ഘ​ടി​പ്പി​ക്ക​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ച് ഈ ​സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി അറിയിക്കുന്നതായും മ​ഠ​ത്തി​ൽ പ​റ​ഞ്ഞു.

മാ​ത്യു ജോ​ഷു​വ (ബോ​ബി) സെ​ക്ര​ട്ട​റി, ജോ​ണി സ​ക്ക​റി​യ ട്ര​ഷ​റ​ർ, സാം ​സി. കൊ​ടു​മ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​ബി ജോ​ർ​ജ് ജോ​യിന്‍റ് സെ​ക്ര​ട്ട​റി, റി​നോ​ജ്‌ കോ​രു​ത് ജോ​യിന്‍റ് ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു ചു​മ​ത​ല​ക്കാ​ർ.

ഇ​വ​രെ​ക്കൂ​ടാ​തെ 13 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി​യും അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ