• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ യൂ​ത്ത് ഫെ​ലോ​ഷി​പ്പ് സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ്; ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വ​ൽ ച​ർ​ച്ച് ചാ​മ്പ്യ​ന്മാ​ർ
Share
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യൂ​ത്ത് ഫെ​ലോ​ഷി​പ്പ് സൗ​ത്ത് വെ​സ്റ്റ് "സെ​ന്‍റ്ർ എ' ​ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം 11ന് ​ന​ട​ത്ത​പ്പെ​ട്ട ഫ്ലാ​ഗ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ക​രോ​ൾ​ട്ട​ൺ യൂ​ത്ത് ഫെ​ൽ​ലോ​ഷി​പ്പി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​ജ​യി​ക​ളാ​യ​ത്. ക​രോ​ൾ​ട്ട​ൺ പ​ട്ട​ണ​ത്തി​ലു​ള്ള സാ​ൻ​ഡി​ലേ​ക്ക് പാ​ർ​ക്ക് ഫു​ട്ബോ​ൾ മൈ​താ​ന​ത്തി​ൽ വ​ച്ചാ​യി​രു​ന്നു ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ട​ത്.

മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ക​രോ​ൾ​ട്ട​ൻ ഇ​ട​വ​ക വി​കാ​രി റ​വ.​ഷി​ബി എ​ബ്ര​ഹാ​മി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു. സെ​ന്‍റ​ർ എ ​പ്ര​സി​ഡന്‍റ് റ​വ. ഷൈ​ജു സി ​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ലി​സ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ്രാ​രം​ഭ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.



ടൂ​ർ​ണ​മെ​ന്‍റ് കോ​ഓർഡി​നേ​റ്റ​ർ സെ​ൻ മാ​ത്യു സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. മാ​ർ​ത്തോമ്മാ ച​ർ​ച്ച് ഒ​ക്‌ലഹോ​മ, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ,സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് അം​ഗ​ങ്ങ​ളും ടൂ​ർ​ണ്ണ​മെന്‍റിൽ പ​ങ്കെ​ടു​ത്തു.

ധ​നശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ച ല​ഘു ഭ​ക്ഷ​ണ ശാ​ല​യി​ൽ നി​ന്നും ല​ഭി​ച്ച പ​ണം ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ട​മ​യാ​യ സാം ​സ​ജി സെ​ന്‍റ​ർ എ ​ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പ്പി​ച്ചു.

ല​ഭി​ച്ച മു​ഴു​വ​ൻ തു​ക​യും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ ലൈ​റ്റ് ടു ​ലൈ​ഫ് എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് ന​ൽ​കു​ന്ന​താ​യി​രി​ക്കും എ​ന്ന് സെന്‍റ​ർ എ ട്ര​ഷ​റ​ർ ഫെ​ബ ജേ​ക്ക​ബ് അ​റി​യി​ച്ചു.

സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ.​ജോ​ബി ജോ​ൺ, മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് അ​സി​സ്റ്റന്‍റ് വി​കാ​രി റ​വ. എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളു​ടെ വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സെ​ന്‍റർ എ ​പ്ര​സി​ഡന്‍റ് റ​വ. ഷൈ​ജു സി. ​ജോ​യി​ൽ​നി​ന് ജേ​താ​ക്ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. സെ​ന്‍റ്​ർ യൂ​ത്ത് ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ജോ​തം ബി. ​സൈ​മ​ൺ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ