• Logo

Allied Publications

Americas
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഐ​ടി പ്ര​ഫ​ഷ​ണ​ൽ​സ് ഫോ​റം ഏ​ക​ദി​ന സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ​യി
Share
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​താ​യി രൂ​പം കൊ​ണ്ട ഐ​ടി പ്ര​ഫ​ഷ​ണ​ൽ​സ് ഫോ​റ​ത്തി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ഈ ​മാ​സം 11ന് ​പെ​ൻ​സി​ൽ​വേ​നി​യ ഫെ​യ​ർ​ലെ​സ് ഹി​ൽ​സ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ന്നു.

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 70 ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ പ​ങ്കെ​ടു​ത്തു. രാ​വി​ലെ 9.30 മു​ത​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഡെ​സ്‌​ക് പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി.

ഡെ​ലി​ഗേ​റ്റു​ക​ളെ പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു ബി​ൻ​ഗോ ഗെ​യിം എ​ന്ന പു​തി​യ ആ​ശ​യം ഫ​ല​വ​ത്താ​യി. പ്ര​ഭാ​ത ഭ​ക്ഷ​ണ ശേ​ഷം രാ​വി​ലെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് സെ​ഷ​നു​ക​ൾ ആ​രം​ഭി​ച്ച​ത്.

ആ​തി​ഥേ​യ പ​ള്ളി വി​കാ​രി ഫാ. ​അ​ബു പീ​റ്റ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഫാ. ​വി​ജ​യ് തോ​മ​സ് ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ ഈ ​പു​തി​യ ഫോ​റ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളും ആ​ദ്യ സ​മ്മേ​ള​ന​ത്തി​ന്‍റെ കാ​ര്യ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.



ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ മാ​ർ നി​ക്ക​ളാ​വോ​സ് ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട്, കാ​ല​ക്ര​മേ​ണ ന​മ്മ​ൾ എ​ങ്ങ​നെ മാ​റി​യെ​ന്നും ന​മു​ക്ക് ചു​റ്റു​മു​ള്ള മാ​റ്റ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ന​മ്മു​ടെ സം​ഘ​ട​ന​ക​ൾ എ​ങ്ങ​നെ മാ​റ​ണ​മെ​ന്നും നി​രീ​ക്ഷി​ച്ചു.

പ്ലീ​ന​റി സെ​ഷ​നി​ൽ ഐ​ടി മേ​ഖ​ല​യി​ൽ പ്ര​ശ​സ്ത​രാ​യ ര​ണ്ടു പേ​രെ ചേ​ർ​ത്തു​ള്ള സം​വാ​ദ​ത്തി​ൽ സ​ഭാം​ഗ​ങ്ങ​ളാ​യ റോ​ൺ ജേ​ക്ക​ബ് (Managing Director, Digital\Cloud Transformations at Ernst & Young), സൈ​മ​ൺ ഫി​ലി​പ്‌​സ് (Global Partner Lead at Amazon Web Services) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫോ​റം കോ​ക​ൺ​വീ​ന​ർ സു​നി​ൽ മാ​ത്യൂ​സ് ഈ ​സം​വാ​ദം മോ​ഡ​റേ​റ്റ് ചെ​യ്തു. ര​ണ്ട് അ​തി​ഥി​ക​ളും അ​വ​രു​ടെ വി​ശ്വാ​സ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും അ​ത് അ​വ​രു​ടെ ക​രി​യ​റി​ൽ ഉ​യ​രാ​ൻ സ​ഹാ​യി​ച്ച​തെ​ങ്ങ​നെ​യെ​ന്നും സ്പ​ർ​ശി​ച്ച​തി​നാ​ൽ ഇ​ത് വ​ള​രെ ആ​ക​ർ​ഷ​ക​മാ​യ ഒ​രു സെ​ഷ​നാ​യി.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഡെ​ലി​ഗേ​റ്റു​ക​ൾ മൂ​ന്ന് ബ്രേ​ക്ക്ഔ​ട്ട് സെ​ഷ​നു​ക​ളാ​യി പി​രി​ഞ്ഞു. യു​വ ബി​രു​ദ​ധാ​രി​ക​ൾ​ക്കാ​യി വ​ർ​ക്ക്/​ലൈ​ഫ് ബാ​ല​ൻ​സ്, ക​രി​യ​ർ ഗൈ​ഡ​ൻ​സും ച​ർ​ച്ചാ വി​ഷ​യ​ങ്ങ​ളാ​യി. വ​നി​ത​ക​ൾ​ക്കാ​യു​ള്ള വ​ർ​ക്ക്/​ലൈ​ഫ് ബാ​ല​ൻ​സ് സു​മം സാ​മു​വ​ൽ, ജോ​ളി ബി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പു​രു​ഷ​ന്മാ​ർ​ക്കാ​യു​ള്ള സെ​ഷ​ൻ മാ​ത്യു സാ​മു​വ​ൽ നേ​തൃ​ത്വം ന​ൽ​കി.

ആ​ൻ​ഡ്രൂ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​ടി തൊ​ഴി​ൽ സേ​ന​യി​ൽ ചേ​രു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി സെ​ഷ​ൻ ന​ട​ത്തി. തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഷെ​യ്ൻ ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സോ​ഫ്റ്റ് സ്‌​കി​ൽ​സി​ന്‍റെ​യും ജി​ബു മാ​ത്യൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ​യും ബ്രേ​ക്കൗ​ട്ട് സെ​ഷ​നു​ക​ൾ ന​ട​ന്നു.

എ​ല്ലാ ബ്രേ​ക്കൗ​ട്ട് സെ​ഷ​നു​ക​ളും ആ​വേ​ശ​ക​ര​മാ​യ ച​ർ​ച്ച​ക​ളാ​ലും പ​ങ്കെ​ടു​ത്ത​വ​രു​ടെ ഉ​ൾ​ക്കാ​ഴ്ച​ക​ളാ​ലും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നി​ര​വ​ധി ഇ​ട​വ​ക​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന "എ​ന്‍റെ പ​ള്ളി' എ​ന്ന സ്‌​മാ​ർ​ട്ട് ഫോ​ൺ ആ​പ്പി​നെ​പ്പ​റ്റി അ​തു രൂ​പ​പ്പെ​ടു​ത്തി​യ സു​മോ​ദ് എ​ബ്ര​ഹാ​മി​ന്‍റെ അ​വ​ത​ര​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാം പ്ലീ​ന​റി സെ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

പ്ര​തി​നി​ധി​ക​ളു​ടെ ഐ​ടി വൈ​ദ​ഗ്ധ്യം സ​ഭ​യ്ക്ക് എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന​തി​നെ​ക്കു​റി​ച്ചും ഐ​ടി ഫോ​റ​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. പു​തി​യ വോ​ള​ണ്ടി​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നു.



തു​ട​ർ​ന്ന് ബി​ൻ​ഗോ ഗെ​യിം വി​ജ​യി​ക്ക് സ​മ്മാ​നം ന​ൽ​കി. കോ​ക​ൺ​വീ​ന​ർ മാ​ത്യു സാ​മു​വ​ൽ ന​ന്ദി പ​റ​ഞ്ഞു. ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഉ​മ്മ​ൻ കാ​പ്പി​ൽ, ബി​ജോ തോ​മ​സ് എ​ന്നി​വ​രും കോ​ൺ​ഫ​റ​ൻ​സി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഭ​ദ്രാ​സ​ന​ത്തി​ലെ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ളെ ഒ​രു​മി​ച്ചു​കൂ​ട്ടു​ന്ന​തി​നും അ​വ​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​നും നെ​റ്റ്‌​വ​ർ​ക്കിം​ഗി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും സാ​ധ്യ​ത​ക​ൾ ആ​രാ​യു​ന്ന​തി​നും ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നു​ള്ള നി​ന്നു​ള്ള അ​തു​ല്യ​മാ​യ ഒ​രു സം​രം​ഭ​മാ​ണി​ത്.

പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ച്ച​താ​യി അ​നു​ഭ​വ​പ്പെ​ട്ട​താ‌​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഭാ​വി​യി​ൽ കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഒ​രു മി​ക​ച്ച തു​ട​ക്ക​മാ​യി ഈ ​സം​രം​ഭ​ത്തെ കാ​ണു​ന്ന​താ​യി സം​ഘാ​ട​ക​ർ കൂ‌ട്ടിച്ചേർത്തു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ