• Logo

Allied Publications

Middle East & Gulf
മൈ​ത്രി കേ​ര​ളീ​യം ശ്ര​ദ്ധേ​യ​മാ​യി
Share
റി​യാ​ദ്: മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ​യു​ടെ 18ാം വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ച് സം​ഘ​ടി​പ്പി​ച്ച "മൈ​ത്രി കേ​ര​ളീ​യം 2023' എ​ന്ന പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

മു​ഖ്യാ​തി​ഥി​യാ​യി എ.​എം. ആ​രി​ഫ് എം​പി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി പ്ര​വാ​സി ഭാ​ര​തി​യ പു​ര​സ്‌​കാ​ര ജേ​താ​വ് ഷി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി​ക​ളു​ടെ ഒ​രു​മ​യും ഐ​ക്യ​വും മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് എ.​എം. ആ​രി​ഫ് പ​റ​ഞ്ഞു.

കേ​ര​ളം രൂ​പീ​ക​രി​ച്ച് 67 വ​ർ​ഷം പി​ന്നി​ട്ടു. എ​ങ്കി​ലും ഇ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ദ് ഘ​ട​ന​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​ത് പ്ര​വാ​സി​ക​ൾ അ​യ​ക്കു​ന്ന പ​ണ​മാ​ണെ​ന്നും ആ​രി​ഫ് പ​റ​ഞ്ഞു. റി​യാ​ദി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സി​ന് ശ്ര​മം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ന്‍റെ സം​സ്‌​കാ​ര​വും പൈ​തൃ​ക​വും വി​ളം​ബ​രം ചെ​യ്യു​ന്ന കേ​ര​ളീ​യം നൃ​ത്താ​വി​ഷ്‌​കാ​രം, നൃ​ത്ത​ങ്ങ​ള്‍, ഗാ​ന സ​ന്ധ്യ കൂ​ടാ​തെ അ​റ​ബി​ക് മ്യൂ​സി​ക്ക് ബാ​ന്‍റ് (ബു​ര്‍​ഗ) എ​ന്നി​വ​യും അ​ര​ങ്ങേ​റി.



പ്ര​സി​ഡ​ന്‍റ് റ​ഹ്മാ​ന്‍ മു​ന​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യി​ല്‍ മൈ​ത്രി അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ, വ്യാ​വ​സാ​യി​ക, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രാ​യ അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ ഒ​ഐ​സി​സി പ്ര​തി​നി​ധി, സു​രേ​ഷ് ക​ണ്ണ​പു​രം കേ​ളി പ്ര​തി​നി​ധി, സു​ധീ​ര്‍ കു​മ്മി​ള്‍ ന​വോ​ദ​യ പ്ര​തി​നി​ധി, വി.​ജെ ന​സ്‌​റു​ദ്ദീ​ന്‍ മീ​ഡി​യ ഫോ​റം പ്ര​തി​നി​ധി,

മ​ജീ​ദ് ചി​ങ്ങോ​ലി, ജോ​സ​ഫ് അ​തി​രു​ങ്ക​ള്‍, ഡോ. ​ജ​യ​ച​ന്ദ്ര​ന്‍, സ​ലിം മാ​ഹി, അ​ന്‍​സാ​രി വ​ട​ക്കും​ത​ല, അ​ബ്ദു​ല്‍ സ​ലിം അ​ര്‍​ത്തി​യി​ല്‍, മൈ​മൂ​ന അ​ബ്ബാ​സ്, മു​നീ​ര്‍​ഷാ ത​ണ്ടാ​ശ്ശേ​രി​ല്‍, സാ​ബു ക​ല്ലേ​ലി​ഭാ​ഗം, ഷൈ​ജു പ​ച്ച (റി​യാ​ദ് ടാ​ക്കീ​സ്), ഉ​മ്മ​ര്‍ മു​ക്കം(​ഫോ​ര്‍​ക്ക), ഫി​റോ​സ് പോ​ത്ത​ന്‍​കോ​ട് (ഷി​ഫ മ​ല​യാ​ളി സ​മാ​ജം) ഷൈ​ജു (കൃ​പ) എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

എ.​എം. ആ​രി​ഫി​ന് മൈ​ത്രി​യു​ടെ ആ​ദ​ര​വ് പ്ര​സി​ഡ​ന്‍റ് റ​ഹ്മാ​ന്‍ മു​ന​മ്പ​ത്ത് കൈ​മാ​റി. മൈ​ത്രി കേ​ര​ളീ​യ​വു​മാ​യി സ​ഹ​ക​രി​ച്ച വ്യാ​വ​സാ​യി​ക പ്ര​മു​ഖ​രാ​യ വി​ന്‍റ​ര്‍ ടൈ ​ക​മ്പ​നി ഡ​യ​റ​ക്ട​ര്‍ വ​ര്‍​ഗീ​സ് ജോ​സ​ഫ്, ടെ​ക്‌​നോ മേ​ക്ക് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബ് അ​ബൂ​ബ​ക്ക​ര്‍, എം.​കെ ഫു​ഡ്‌​സ് ചെ​യ​ര്‍​മാ​ന്‍ സാ​ലേ സി​യാ​ദ് അ​ല്‍ ഒ​ത്തെ​ബി, ഫ്യൂ​ച്ച​ര്‍ ടെ​ക് ഡ​യ​റ​ക്ട​ര്‍ അ​ജേ​ഷ് കു​മ​ര്‍, ലി​യോ ടെ​ക് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് സി​ദ്ധീ​ഖ് എ​ന്നി​വ​രെ ആ​രി​ഫ് മൊ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു.

മൈ​ത്രി​യു​ടെ ആ​ദ്യ​കാ​ലം മു​ത​ല്‍ സു​സ്തി​ര്‍​ഹ​മാ​യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യ ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, അ​ബ്ദു​ല്‍ മ​ജീ​ദ്, സ​ക്കീ​ര്‍ ഷാ​ലി​മാ​ര്‍, ന​സീ​ര്‍ ഹ​നീ​ഫ്, നാ​സ​ര്‍ ലെ​യ്‌​സ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

മൈ​ത്രി കാ​രു​ണ്യ ഹ​സ്തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ആ​രി​ഫ് മൈ​ത്രി ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ര്‍ അ​ബ്ദു​ല്‍ മ​ജീ​ദി​ന് കൈ​മാ​റി. മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി ര​ണ്ടാം ഘ​ട്ടം അ​പേ​ക്ഷാ ഫോം ​അ​നി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​രി​ഫ് ല​ത്തി​ഫി​ന് കൈ​മാ​റി.

ച​ട​ങ്ങി​ല്‍ നി​ഖി​ല സ​മീ​ര്‍ എ​ഴു​തി​യ "വൈ​ദ്യേ​ര്‍​സ് മ​ന്‍​സി​ല്‍' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ സൗ​ദി​ത​ല പ്ര​കാ​ശ​നം ഷി​ഹാ​ബ് കൊ​ട്ടു​കാ​ടി​ന് ന​ല്‍​കി ആ​രി​ഫ് നി​ര്‍​വ​ഹി​ച്ചു.



ഭൈ​മി സു​ബി​ന്‍ അ​വ​താ​രി​ക​യാ​യി​രു​ന്നു. മൈ​ത്രി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ പ​ള്ളി​ക്ക​ശേ​രി​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ്‌ സാ​ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ജ​ലീ​ല്‍ കൊ​ച്ചി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഗാ​ന​സ​ന്ധ്യ​യി​ല്‍ അ​ല്‍​താ​ഫ്, റ​ഹീം, ലി​ന​റ്റ് സ്‌​ക​റി​യ, നീ​തു, ഷ​ബാ​ന അ​ന്‍​ഷാ​ദ്, ഫി​ദ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് ഹാ​ഫി​സ് എ​ന്നി​വ​ര്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു.

നി​ദ ജ​യി​ഷ്, സെ​ന്‍​ഹ, ഹൈ​ഫ എ​ന്നി​വ​രു​ടെ നൃ​ത്ത നൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റി. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. ക​ബീ​ര്‍ പാ​വു​മ്പ, ഹു​സൈ​ന്‍, ഹാ​ഷിം, ഷാ​ജ​ഹാ​ന്‍, ഷം​സു​ദ്ദീ​ന്‍, സു​ജീ​ബ്, മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, റോ​ബി​ന്‍, മ​ന്‍​സൂ​ര്‍, സ​ജീ​ര്‍ സ​മ​ദ് , റാ​ഷി​ദ് ഷ​റ​ഫ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

റി​യാ​ദി​ലു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി 2005 ല്‍ ​രൂ​പീ​ക​രി​ച്ച മൈ​ത്രി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ക​രു​നാ​ഗ​പ്പ​ള്ളി പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​യാ​ണെ​ങ്കി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഗു​ണ​ഫ​ലം, ദേ​ശ, ഭാ​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ ആ​ളു​ക​ള്‍​ക്കും ല​ഭി​ച്ചി​ട്ടു​ണ്ട്.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.