• Logo

Allied Publications

Americas
ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഡി​സം​ബ​ർ ര​ണ്ടി​ന് ഡാ​ള​സി​ൽ
Share
ഡാ​ള​സ്: കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 45ാമ​ത് സം​യു​ക്ത ക്രി​സ്‌​മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗാ​ർ​ല​ൻ​ഡ് എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (5130 Locust Grove Rd, Garland, Tx 75043) വ​ച്ച് ന​ട​ത്ത​പ്പെ​ടും.

ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് (സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​തോ​ലി​ക്ക്‌ ഡ​യോ​സി​സ് ഓ​ഫ് ഷി​ക്കാ​ഗോ) ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സ​ന്ദേ​ശം ന​ൽ​കും. ഡാ​ള​സി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ​പ്പെ​ട്ട അ​നേ​ക ഇ​ട​വ​ക​ളി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ ഗാ​ന​ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത് ഡാ​ള​സി​ലെ മെ​സ്‌​ക്വി​റ്റ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യാ​ണ്. വി​വി​ധ സ​ഭാ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 21 ഇ​ട​വ​ക​ളി​ലെ വൈ​ദീ​ക​രും വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ചു ചേ​രു​ന്ന ഒ​രു മ​ഹാ​സം​ഗ​മം ആ​ണ് ക​ഴി​ഞ്ഞ 44 വ​ർ​ഷ​മാ​യി ഡാ​ള​സി​ൽ ന​ട​ത്തി​വ​രു​ന്ന ക്രി​സ്തു​മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ആ​ഘോ​ഷം.

ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള എ​ക്ക്യൂ​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ എ​ന്ന പ്ര​ശ​സ്തി​യും ഡാ​ള​സി​ലെ കെ​ഇ​സി​എ​ഫി​നാ​ണ്. വൈ​ദീ​ക​ർ ഉ​ൾ​പ്പ​ടെ 21 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് കെ​ഇ​സി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി റ​വ.​ഷൈ​ജു സി. ​ജോ​യ് (പ്ര​സി​ഡ​ന്‍റ്), വെ​രി.​റ​വ.​രാ​ജൂ ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷാ​ജി എ​സ്.​രാ​മ​പു​രം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​ൻ​സെ​ന്‍റ് ജോ​ൺ​കു​ട്ടി (ട്ര​ഷ​റ​ർ), ജോ​ൺ തോ​മ​സ് (ക്വ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

സം​ഗീ​ത സാ​യാ​ഹ്നം സംഘടിപ്പിച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം (പ്ര​ണ​യ​നി​ലാ​വ്) അ​വി​സ്മ​ര​ണീ​യ​മാ​യി.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്.
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം)
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​