• Logo

Allied Publications

Americas
ഡാ​ള​സി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Share
ഡാ​ള​സ്: ഡാ​ള​സ് മെ​ത്ത​ഡി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ര​ണ്ടു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 31കാ​ര​നാ​യ നെ​സ്റ്റ​ർ ഹെ​ർ​ണാ​ണ്ട​സ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഡാ​ള​സ് കൗ​ണ്ടി ജൂ​റി ക​ണ്ടെ​ത്തി.

പ്ര​തി​ക്ക് പ​രോ​ളി​ന് സാ​ധ്യ​ത​യി​ല്ലാ​തെ ജീ​വ​പ​ര്യ​ന്തം ത​ട​വാ​ണ് വി​ധി​ച്ച​ത്. 2022 ഒ​ക്ടോ​ബ​ർ 22ന് ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ ജാ​ക്വ​ലി​ൻ പൊ​കു​വാ​യും (45), ന​ഴ്സ് ആ​ന​റ്റ് ഫ്ള​വ​ർ​സു​മാ​ണ് (63) ഡാ​ള​സ് മെ​ത്ത​ഡി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

ജാ​ക്വ​ലി​നെ​യും ആ​ന​റ്റി​നെ​യും വെ​ടി​വ​ച്ചു കൊ​ന്ന​താ​യി ഹെ​ർ​ണാ​ണ്ട​സ് സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ താ​ൻ അ​ത് മ​ന:​പൂ​ർ​വ​മ​ല്ല ചെ​യ്ത​തെ​ന്നും പ്ര​തി പ​റ​ഞ്ഞു.

ന​വ​ജാ​ത ശി​ശു​വി​നൊ​പ്പം ആ​ശു​പ​ത്രി മു​റി​യി​ലാ​യി​രു​ന്ന ത​ന്‍റെ അ​ന്ന​ത്തെ കാ​മു​കി​യു​മാ​യി താൻ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടിരുന്നു എന്നും ഇതിൽ പൊ​ക്കു​വാ​യ് ഇ​ട​പെ​ട്ട​പ്പോ​ൾ വെ​ടി​വ​ച്ച​താ​ണെ​ന്നും പ്രതി പറഞ്ഞു.

ഫ്‌​ള​വേ​ഴ്‌​സ് എ​ന്ന ന​ഴ്‌​സ് ഇ​ട​നാ​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും പ്ര​തി ജൂ​റി​യോ​ട് കൂട്ടിച്ചേർത്തു. കേ​സി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക
ഫ്ലോ​റി​ഡ​യി​ൽ 16 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പെ​രു​മ്പാ​മ്പ് വേ​ട്ട​യ്ക്കി​ടെ 16 അ​ടി നീ​ള​വും 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​
അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു.
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ.
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റ