• Logo

Allied Publications

Americas
‘ന​ട​പ്പാ​ത’ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ലൈ​ബ്ര​റി​ക​ളി​ലേ​ക്ക്
Share
ന്യൂയോർക്ക്: ര​ജ​ത​ജൂ​ബി​ലി വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ എ ​പ്ല​സ് ലൈ​ബ്ര​റി​ക​ൾ​ക്കും അ​ക്ഷ​രോ​പ​ഹാ​രം ന​ൽ​കി വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യ സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​യ ലാ​ന (ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക).

"ന​ട​പ്പാ​ത: സ​മ​കാ​ല അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലൂ​ടെ ഒ​രു സ​ർ​ഗ​സ​ഞ്ചാ​രം' എ​ന്ന സ​മാ​ഹാ​ര​മാ​ണ് അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ പ​രി​ച്ഛേ​ദ​മാ​യി ലാ​ന ലൈ​ബ്ര​റി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

ആ​ദ്യ​കാ​ല അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ൾ​ക്കൊ​പ്പം പു​തു​കാ​ല എ​ഴു​ത്തും ന​ട​പ്പാ​ത​യി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്നു. ക​ഥ, ക​വി​ത, ലേ​ഖ​നം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ര​ച​ന​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നി​ധി ബു​ക്സാ​ണ് ന​ട​പ്പാ​ത​യു​ടെ പ്ര​സാ​ധ​ന​വും വി​ത​ര​ണ​വും. ക​വ​ർ രാ​ജേ​ഷ് ചാ​ലോ​ട്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം 2.30ന് ​കോ​ഴി​ക്കോ​ട് ദ​ർ​ശ​നം വാ​യ​ന​ശാ​ല​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ട​പ്പാ​ത​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ഷീ​ല ടോ​മി നി​ർ​വ​ഹി​ക്കും. ലൈ​ബ്ര​റി കൗ​ൺ​സി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം അ​ഡ്വ.​പി.​എ​ൻ. ഉ​ദ​യ​ഭാ​നു ന​ട​പ്പാ​ത​യു​ടെ കോ​പ്പി ഷീ​ലാ ടോ​മി​യി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങും.



ദ​ർ​ശ​നം ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി. ​സി​ദ്ധാ​ർ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക വി.​പി. സു​ഹ്റ, ദ​ർ​ശ​നം ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം.​എ. ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് പു​സ്ത​ക ച​ർ​ച്ച, സ​മ്മാ​ന വി​ത​ര​ണം എ​ന്നി​വ​യു​മു​ണ്ടാ​കും.

ക​ഴി​ഞ്ഞ മാ​സം 20, 21, 22 തി​യ​തി​ക​ളി​ൽ നാ​ഷ്‌​വി​ൽ ടെ​ന്ന​സി​യി​ൽ ന​ട​ന്ന ലാ​ന ര​ജ​ത ജൂ​ബി​ലി ക​ൺ​വെ​ൻ​ഷ​നി​ൽ വ​ച്ച് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ. ​പി. രാ​മ​നു​ണ്ണി ‘ന​ട​പ്പാ​ത’ പ്ര​കാ​ശ​നം ചെ​യ്തു.

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത
സി​സ്റ്റ​ർ ആ​ൻ​സി സി​എം​സി അ​ന്ത​രി​ച്ചു.
കോട്ടയം: സി​എം​സി ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മൂ​ന്നാ​നി കാ​ർ​മ​ൽ ഹോം ​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി (ത​ങ്ക​മ്മ പോ​ൾ 76) അ​ന്ത​രി​ച്ചു.
മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ