ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളജ് തലത്തിലും ഹൈസ്കൂൾ തലത്തിലുമായി 16 ടീമംഗങ്ങൾ പങ്കെടുത്ത ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് പ്രസിഡന്റ് ജോഷി വള്ളിക്കളം ഉദ്ഘാടനം ചെയ്തു.
വാശിയേറിയ മത്സരത്തിൽ കോളജ് തലത്തിലെ ഒന്നാം സമ്മാനം നോ മേഴ്സി ടീമിന് കാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്തത് ഹൂറൈസൻ & സാറ മിർസയാണ്.
ടീമംഗങ്ങളായി സിറിൾ മാത്യു, ടോണി അഗസ്റ്റിൻ, ജെസ്വിൻ ഇലവുങ്കൽ, അമൽ ഡെന്നി, ജസ്റ്റിൻ കൊല്ലമന, ഗ്രാന്റ് എറിക്, കോര മാത്യു, ജോബിൻ വർഗീസ്, റോബിൻ ഫിലിപ്പ്, അബ്രഹാം മണപ്പള്ളിൽ എന്നിവരാണ്.

കോളജ് തലത്തിൽ രണ്ടാം സമ്മാനം നേടിയത് എക്സ്പ്രസ് ടീമംഗങ്ങളാണ്. കാഷ് അവാർഡ് സ്പോൺസർ ചെയ്തത് ഷിക്കാഗോ മലയാളി അസോസിയേഷനാണ്. ടീംമംഗങ്ങളിൽ സീൻ ചിറയിൽ, രാഹുൽ ചിറയിൽ, റിക്കി ചിറയിൽ, ജോൺ ചിറയിൽ, സജയ് ചിറയിൽ, ഡേവിഡ് ജോസഫ്, ജെബിൻ ജോൺ, വൈശാഖ് മാളിയേക്കൽ, ജോ വള്ളിക്കളം എന്നിവരാണ്.

ഹൈസ്കൂൾ തലത്തിൽ ഒന്നാം സമ്മാനം നേടിയത് ബിഎഫ്എൽ ടീമംഗങ്ങളാണ്. കാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്തത് ബിനു മാമ്മൂട്ടിൽ ആണ്. ബെന്നി തിരുനെല്ലിപ്പറമ്പിൽ, ഡെന്നി തിരുനെല്ലിപ്പറമ്പിൽ, ക്രിസ്റ്റ്യൻ സക്കറിയ, ജോഷ്വാ മാത്യു, ജേക്കബ് മാത്യു, കിച്ചു ജേക്കബ്, ജോയ്ൽ തോമസ്, ജയ്ലൻ ജോസഫ്, ജോഹൻ കല്ലിടുക്കിൽ, ജോണി ജോസഫ്, അലക്സ് ജോസഫ്, ജോർജ് അണലിൽ എന്നിവരാണ് ടീമംഗങ്ങൾ.

ഹൈസ്കൂൾ തലത്തിൽ രണ്ടാം സമ്മാനം നേടിയത് എക്സ്പ്രസ് ടിഎൻജി ടീമാണ്. കാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്തത് ഷിബു മുളയാനിക്കുന്നേൽ ആണ്. ടീമംഗങ്ങളായി ആന്റ്ണി പ്ലാമൂട്ടിൽ, ഡെന്നി പ്ലാമൂട്ടിൽ, മാത്യു അച്ചേട്ട്, ജോസഫ് ചിറയിൽ, സാക്ക് ചിറയിൽ, അരുൺ രാജേഷ് ബാബു, റിയാൻ ജോർജ്, ആന്റ്ണി കുര്യൻ, ക്രിസ്റ്റ്യൻ വർഗീസ് എന്നിവരാണ്.
പ്രസ്തുത ടൂർണമെന്റിന്റെ കോഓർഡിനേറ്റേഴ്സ് ആയിരുന്ന മനോജ് അച്ചേട്ട്, ജോർജ് പ്ലാമൂട്ടിൽ, കാൽവിൻ കവലയ്ക്കൽ, ജോൺസൺ കണ്ണൂക്കാടൻ, ഡോ. സിബിൾ ഫിലിപ്പ്, ജെമിനി എന്നിവർക്ക് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.
|